കൊച്ചി ∙ സംസ്ഥാനാന്തര സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു ബെംഗളൂരുവിലേയ്ക്ക് അധിക ട്രെയിനോടിക്കാനുള്ള റെയിൽവേയുടെ ശ്രമം െമക്കാനിക്കൽ വിഭാഗത്തിന്റെ..Special Train

കൊച്ചി ∙ സംസ്ഥാനാന്തര സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു ബെംഗളൂരുവിലേയ്ക്ക് അധിക ട്രെയിനോടിക്കാനുള്ള റെയിൽവേയുടെ ശ്രമം െമക്കാനിക്കൽ വിഭാഗത്തിന്റെ..Special Train

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാനാന്തര സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു ബെംഗളൂരുവിലേയ്ക്ക് അധിക ട്രെയിനോടിക്കാനുള്ള റെയിൽവേയുടെ ശ്രമം െമക്കാനിക്കൽ വിഭാഗത്തിന്റെ..Special Train

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാനാന്തര സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു ബെംഗളൂരുവിലേയ്ക്ക് അധിക ട്രെയിനോടിക്കാനുള്ള റെയിൽവേയുടെ ശ്രമം െമക്കാനിക്കൽ വിഭാഗത്തിന്റെ നിസഹകരണം മൂലം പരാജയപ്പെട്ടു. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തുനിന്ന് അധിക സർവീസ് നടത്താനായിരുന്നു ശ്രമം.

തിരുവനന്തപുരം ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗം ആദ്യം തന്നെ ജീവനക്കാരില്ലെന്നു പറഞ്ഞ് ഉടക്കിട്ടതോടെ ട്രെയിൻ തിരുനെൽവേലിയിൽ നിന്നോടിക്കാനായി അടുത്ത ശ്രമം. എന്നാൽ തിരുനെൽവേലിയിലും മധുരയിലും കോച്ചുകളുടെ അറ്റകുറ്റപ്പണി നടത്തി ട്രെയിൻ നൽകാൻ കഴിയില്ലെന്ന നിലപാടാണു മെക്കാനിക്കൽ വിഭാഗം സ്വീകരിച്ചതെന്നാണ് ആക്ഷേപം.

ADVERTISEMENT

ഞായറാഴ്ചയാണു കേരളത്തിൽനിന്നു ബെംഗളരുവിലേക്കു ഏറ്റവും തിരക്കെന്നിരിക്കെ സമരം മൂലം വലയുന്ന യാത്രക്കാരെ സഹായിക്കാൻ ഏതു വിധേനയും ട്രെയിനോടിക്കാൻ സഹകരിക്കേണ്ടതിനു പകരം പുറംതിരിഞ്ഞുനിന്ന മെക്കാനിക്കൽ വിഭാഗത്തിന്റെ നിലപാടിനെതിരെ റെയിൽവേയ്ക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. അടിയന്തര സാഹചര്യമായിട്ടും അതിനനുസരിച്ചു ഉണർന്നു പ്രവർത്തിക്കാൻ മെക്കാനിക്കൽ വിഭാഗത്തിനു കഴിഞ്ഞില്ലെന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്കും കടുത്ത അതൃപ്തിയുണ്ട്.

ആദ്യമായല്ല മെക്കാനിക്കൽ വിഭാഗത്തിന്റെ പിടിപ്പുകേടുകൊണ്ടു യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കാത്തത് ഇവരുടെ നിഷേധാത്‌മക നിലപാട് മൂലമാണെന്നും പരാതിയുണ്ട്. റെയിൽവേ ബോർഡിൽനിന്നും ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നും ഏതെങ്കിലും ട്രെയിനോടിക്കാൻ തരട്ടെ എന്ന് ചോദിച്ചാൽ വേണ്ട, ഇവിടെ സൗകര്യമില്ലെന്ന മറുപടിയാണ് ഇവർ നൽകാറുള്ളത്.

ADVERTISEMENT

എന്നാൽ സൗകര്യം ഒരുക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നു ചോദിച്ചാൽ ഉദ്യോഗസ്ഥർ കൈമലർത്തും. കേരള എക്സ്പ്രസിന് ആധുനിക എൽഎച്ച്ബി കോച്ചുകൾ നൽകിയിട്ട് 6 മാസം കഴിഞ്ഞാണു ഇവരുടെ ‘മികവു’ കൊണ്ടു വണ്ടി ഓടിയത്. പുതിയതായി തിരുവനന്തപുരം– വേരാവൽ എക്സ്പ്രസ് ട്രെയിനിനു എൽഎച്ച്ബി കോച്ച് അനുവദിച്ചിട്ടുണ്ടെങ്കിലും അതിനും കേരളയുടെ ഗതിയാകുമെന്നാണു സൂചന.

ബെംഗളൂരു ഡിവിഷൻ കേരളത്തിലേക്കു തിരക്കില്ലാത്ത വ്യാഴാഴ്ച ഒരു സ്െപഷൽ ട്രെയിൻ ഒാടിച്ചിരുന്നു. ഇത് വെളളിയാഴ്ച കാലിയായി തിരികെ പോവുകയും ചെയ്തു. ഇതിനെതിരെ യാത്രക്കാർ രംഗത്തു വന്നെങ്കിലും ദിവസം മാറ്റാൻ റെയിൽവേ തയാറായില്ല. വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു വന്നു തിരികെ ഞായറാഴ്ച ബെംഗളൂരുവിലേക്കു പുറപ്പെട്ടിരുന്നെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്പെടുമായിരുന്നു.

ADVERTISEMENT

സമരത്തിന്റെ സമയത്തു സ്പെഷൽ ഒാടിച്ചുവെന്നു പേരും വരണം അതേസമയം സ്വകാര്യ ബസ് ഉടമകളെ പിണക്കാനും പാടില്ലെന്ന മട്ടിലാണു റെയിൽവേ സ്പെഷൽ ഒാടിച്ചു യാത്രക്കാരെ വഞ്ചിച്ചതെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം സെക്രട്ടറി കെ.എസ്.ശ്രീജിത്ത് പറഞ്ഞു. നാളെ തിരുവനന്തപുരത്തു നിന്നുള്ള 3 ട്രെയിനുകളിലും എറണാകുളത്തു നിന്നുള്ള 2 ട്രെയിനുകളിലും ബെംഗളുവിലേയ്ക്കു സീറ്റുകൾ ഒഴിവില്ല.

മലബാറിൽ നിന്നുള്ള ട്രെയിനുകളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിദിനം 600 സ്വകാര്യ ബസുകളാണു കേരളത്തിൽനിന്നു ബെംഗളുരുവിലേയ്ക്കു സർവീസ് നടത്തുന്നത്. സമരം രൂക്ഷമായതോടെ കേരള, കർണാടക ആർടിസികൾ നടത്തുന്ന അധിക സർവീസുകൾ മാത്രമാണു യാത്രക്കാരുടെ സഹായത്തിനുള്ളത്. തിങ്കളാഴ്ച ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും.