ബെംഗളൂരു ∙ വിമത എംഎൽഎമാരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. വൈകിട്ട് ആറിന് സ്പീക്കർ രമേശ് കുമാറിനു മുന്നിൽ ഹാജരാകാന്‍ എംഎൽമാരോടും കോടതി നിര്‍ദേശിച്ചു. അതിനുശേഷം ഇന്നുതന്നെ...Karnataka CM H D Kumaraswamy . Karnataka Crisis . BJP . Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജി തള്ളി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 2009–10 കാലഘട്ടത്തിൽ 18 അംഗങ്ങൾ എതിരുനിന്നിട്ടും ബി.എസ്.യെഡിയൂരപ്പ രാജിവച്ചിട്ടില്ല. അതിനാൽ ഇപ്പോൾ താൻ രാജിവയ്ക്കേണ്ട ആവശ്യം എന്താണെന്ന് രാജിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉടൻ രാജിവയ്ക്കുന്നില്ലെന്ന തീരുമാനം കുമാരസ്വാമി കൈക്കൊണ്ടത്. ഈ മാസം 15 വരെ രാജി പ്രഖ്യാപനം ഉണ്ടാവില്ലയെന്നാണ് സൂചന.

അതേസമയം, രാജിവയ്ക്കാനുള്ള തീരുമാനം നിയമസഭാ സ്പീക്കറെ നേരിൽ കണ്ട് അറിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനെ തുടർന്ന് മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലെത്തിയ പത്ത് വിമത എംഎൽഎമാർ വിദാൻ സൗധയിലെ നിയമസഭാ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് നൽകി. നേരത്തെ രാജികത്ത് നൽകിയിരുന്ന ഏഴ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് വീണ്ടും രാജിക്കത്ത് നൽകിയത്. എംഎൽഎമാരുടെ രാജി സംബന്ധിച്ച് മിന്നൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സ്പീക്കർ കെ.ആർ. രമേശ് കുമാർ പറഞ്ഞു. എംഎൽഎമാരുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎമാർ രാജി നൽകിയത് സ്വമേധയാ ആണോയെന്ന് പരിശോധിക്കണം. വിമതർ തന്നെ കാണാതെ ഗവർണറെ കണ്ടതു ശരിയായില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, ഇന്ന് മുതൽ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary : Appear Before Speaker At 6 PM: Top Court To 10 Karnataka Rebel Lawmakers