അതിർത്തി വഴിയുള്ള കുടിയേറ്റം തടയാൻ കഠിനമായ നിലപാടുകൾ സ്വീകരിക്കാനും ട്രംപ് ഭരണകൂടം മടിച്ചില്ല. നിയമവിരുദ്ധ കുടിയേറ്റത്തിനു പിടികൂടിയ മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപിരിച്ചാണ് അമേരിക്ക ലോകത്തിനു മുന്നിൽ ക്രൂരമുഖം എടുത്തണിഞ്ഞത്. മതിയായ രേഖകളില്ലാതെ യുഎസിലേക്കു Dondal Trump. Immigration, US Mexico Border, Refugees, Immigrants, US Mexico Border Wall, Malayalam News

അതിർത്തി വഴിയുള്ള കുടിയേറ്റം തടയാൻ കഠിനമായ നിലപാടുകൾ സ്വീകരിക്കാനും ട്രംപ് ഭരണകൂടം മടിച്ചില്ല. നിയമവിരുദ്ധ കുടിയേറ്റത്തിനു പിടികൂടിയ മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപിരിച്ചാണ് അമേരിക്ക ലോകത്തിനു മുന്നിൽ ക്രൂരമുഖം എടുത്തണിഞ്ഞത്. മതിയായ രേഖകളില്ലാതെ യുഎസിലേക്കു Dondal Trump. Immigration, US Mexico Border, Refugees, Immigrants, US Mexico Border Wall, Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിർത്തി വഴിയുള്ള കുടിയേറ്റം തടയാൻ കഠിനമായ നിലപാടുകൾ സ്വീകരിക്കാനും ട്രംപ് ഭരണകൂടം മടിച്ചില്ല. നിയമവിരുദ്ധ കുടിയേറ്റത്തിനു പിടികൂടിയ മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപിരിച്ചാണ് അമേരിക്ക ലോകത്തിനു മുന്നിൽ ക്രൂരമുഖം എടുത്തണിഞ്ഞത്. മതിയായ രേഖകളില്ലാതെ യുഎസിലേക്കു Dondal Trump. Immigration, US Mexico Border, Refugees, Immigrants, US Mexico Border Wall, Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഴാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മരുഭൂമിയിലെ കൊടുംചൂടിൽ ജീവജലം കിട്ടാതെ മരിച്ച ഇന്ത്യൻ ബാലിക, അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിൽ ഒതുങ്ങിക്കൂടി നദി മറികടക്കുന്നതിനിടെ അച്ഛനൊപ്പം മരിച്ച് തീരത്തടിഞ്ഞ രണ്ടു വയസ്സുകാരി... ജീവൽപ്രതീക്ഷകളുടെ സ്വപ്നനാടിലേക്കുള്ള യാത്രാമധ്യേ ജീവൻ നഷ്ടമായ അഭയാർഥിക്കുട്ടികളുടെ പ്രതീകങ്ങളാണിവർ, ഗുരുപ്രീത് കൗറും വലേറിയയും. ഒരു നല്ല ജീവിതം സ്വപ്നം കണ്ട്, വീടുംനാടും ഉപേക്ഷിച്ചവരും എല്ലാം കൈവിട്ടു പോയവരും വഴിതേടി വരുമ്പോൾ വാതിൽ തുറന്നിടാനുള്ള സൗമനസ്യം അമേരിക്ക ഉപേക്ഷിച്ചിരിക്കുന്നു. വാതിലുകളടച്ച് അമേരിക്ക വെറുപ്പിന്റെ വന്മതിൽ കെട്ടിപ്പൊക്കുമ്പോൾ പൊലിയുന്നതു നൂറുകണക്കിനു മനുഷ്യർ, ഒപ്പം അവർ നെയ്തുകൂട്ടിയ കിനാക്കളും.

യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ അമ്മയ്ക്കൊപ്പം പുറപ്പെട്ടതാണ് ആറു വയസ്സുകാരി ഗുരുപ്രീത് കൗർ. അരിസോന സംസ്ഥാനത്തിലുള്ള ലൂക്‌വിൽ പട്ടണത്തിൽനിന്ന് 27 കിലോമീറ്റർ അകലെ വരെ എത്തിച്ച ശേഷം മനുഷ്യക്കടത്തുകാർ കുടിയേറ്റ സംഘങ്ങളെ ഉപേക്ഷിച്ചു മടങ്ങി. ഇന്ത്യയിൽനിന്നുള്ള അഞ്ചംഗ സംഘത്തിലെ രണ്ടു കുട്ടികളിലൊരാളായിരുന്നു ഗുർപ്രീത്. താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന വേളയിൽ ഇതിന്റെ പ്രത്യാഘാതമോർക്കാതെ സ്വപ്നനാട്ടിലേക്ക് മരുഭൂമി വഴിയുളള പാതയിൽ അവർ നടന്നുതളർന്നു. അമ്മയും മറ്റൊരു സ്ത്രീയും വെള്ളം അന്വേഷിച്ചു പുറപ്പെട്ടു. തിരിച്ചെത്തിയപ്പോഴേക്കും മെക്സിക്കോ അതിർത്തിയോടു ചേർന്നുള്ള വിജനമായ യുഎസ് മരുപ്രദേശത്തു സൂര്യാതപത്തിന്റെ നിർജലീകരണത്തിൽ ആ പിഞ്ചോമനയുടെ ജീവനറ്റിരുന്നു.

ഓസ്കർ ആൽബർട്ടോ മാർട്ടിനെസ് റാമിറസും മകൾ രണ്ടു വയസ്സുകാരി വലേറിയയുടെയും മൃതദേഹം തീരത്തടിഞ്ഞപ്പോൾ.
ADVERTISEMENT

മെക്സിക്കോ– യുഎസ് അതിര്‍ത്തിയില്‍ മുങ്ങിമരിച്ച നിലയിൽ‌ കാണപ്പെട്ട അച്ഛന്‍റെയും മകളുടെയും ചിത്രം അടുത്തിടെ ലോകമനസ്സാക്ഷിക്കേറ്റ മറ്റൊരു മുറിവായി. സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ 2015 ൽ ബോട്ട് തകർന്ന് മുങ്ങിമരിച്ച ബാലൻ ഐലാൻ കുർദിയെപ്പോലെ ലോകത്തെ കരയിപ്പിച്ച മറ്റൊരു ദൃശ്യം. ചെറുരാജ്യമായ എൽസാൽവദോറിൽനിന്ന്, ഇരുചക്രവാഹനം വിറ്റുകിട്ടിയ പണം കൊണ്ടാണ് ഓസ്കർ ആൽബർട്ടോ മാർട്ടിനെസ് റാമിറസും (25), മകൾ രണ്ടു വയസ്സുകാരി വലേറിയയും അമ്മ താനിയ വനേസയും ഇറങ്ങിയത്. യുഎസ് ആയിരുന്നു ലക്ഷ്യം. മകളുടെ നല്ല ഭാവിയായിരുന്നു സ്വപ്നം.

അതിർത്തി കടക്കാനുള്ള നടപടിക്രമങ്ങൾ വൈകുമെന്നു മനസ്സിലായപ്പോൾ റിയോ ഗ്രാൻ‌ഡെ നദി മുറിച്ചുകടക്കാൻ അവർ തീരുമാനിച്ചു. വലേറിയയെ അക്കരെ എത്തിക്കുക. തിരിച്ചെത്തി ഭാര‌്യയെ കൊണ്ടുപോകുക എന്നതായിരുന്നു പദ്ധതി. മകളെ ചുമലിലേന്തി ഓസ്കർ നീന്താൻ തുടങ്ങി. വെള്ളത്തിൽ വീണ കുരുന്നിനെ കുപ്പായത്തിനുള്ളിലേക്കു ചേര്‍ത്തുപിടിച്ച് ഓസ്കർ വീണ്ടും നീന്തി. ശക്തമായ അടിയൊഴുക്കിൽപ്പെട്ടു മുങ്ങിത്താണു. അച്ഛനൊപ്പം കുഞ്ഞുവലേറിയയും പിടഞ്ഞുമരിച്ചു, ഒഴുകിനീങ്ങി. മറുകരയിൽ നിസഹായയായിനിന്നു പൊട്ടിക്കരയാനേ അമ്മയ്ക്കായുള്ളൂ. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന വലേറിയയുടെ ശരീരം തീരത്തടിഞ്ഞത്.

അലൻ കുർദി

അഭയം തേടുന്ന മനുഷ്യർ

ആഭ്യന്തര കലാപവും യുദ്ധവും സാമ്പത്തിക അസ്ഥിരതയും തകർത്തെറിഞ്ഞ ദേശങ്ങളിൽനിന്നു രക്ഷ തേടി യൂറോപ്പിലേക്കു ലക്ഷക്കണക്കിനു അഭയാർഥികളാണെത്തുന്നത്. ആരോരുമില്ലാത്ത അഭയാർഥിക്കുട്ടികൾ നേരിടുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാനാവില്ല. ലോകമെമ്പാടുമായി ഇത്തരം മൂന്നു ലക്ഷം കുട്ടികൾ 2019ൽ ഗുരുതരമായ ലൈംഗിക പീഡനങ്ങൾക്കും മറ്റ് അതിക്രമങ്ങൾക്കും ഇരയായേക്കുമെന്നാണു രാജ്യാന്തര സന്നദ്ധസംഘടന റെഡ്ക്രോസ് നൽകുന്ന മുന്നറിയിപ്പ്. 2018 ൽ യൂറോപ്പിലെത്തിയിട്ടുള്ള അഭയാർഥികളിൽ 30 ശതമാനവും ഒറ്റയ്ക്ക് സഞ്ചരിച്ചെത്തിയ കുട്ടികളാണ്. അതിൽ പകുതിയും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നും.

ADVERTISEMENT

ഈ അഭയാർഥിക്കുട്ടികളിൽ 40 ശതമാനത്തിലേറെപ്പേർ പെൺകുഞ്ഞുങ്ങൾ. അഭയാർഥിപ്രവാഹം, പട്ടിണി തുടങ്ങിയവയുടെയും ഭാഗമായി ലോകത്തു വർഷം തോറും ഒരു ലക്ഷം കുട്ടികളെങ്കിലും മരണത്തിനു കീഴടങ്ങുന്നുവെന്നാണു കണക്ക്. വെനസ്വേലയാണു തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ അഭയാർഥിപ്രവാഹത്തിന്റെ പ്രധാന പ്രഭവകേന്ദ്രം. 1999 മുതൽ ഇതുവരെ 40 ലക്ഷത്തോളം വെനസ്വേലക്കാർ അയൽരാഷ്ട്രങ്ങളിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്കുകൾ.

യുഎസിലേക്കു പലായനം ചെയ്യുന്ന സാൽവദോർ അഭയാർഥികൾ.

തെക്കു കിഴക്കനേഷ്യൻ രാഷ്ട്രങ്ങളിൽനിന്നും ആഫ്രിക്കയിൽ നിന്നുമുള്ള അഭയാർഥികൾ ഇന്തൊനീഷ്യയിലെത്തി അവിടെ നിന്ന് ബോട്ടിൽ ഓസ്ട്രേലിയയിൽ എത്താനാണു ശ്രമിക്കാറുള്ളത്. എന്നാൽ 36,000 കിലോമീറ്റർ തീരദേശം തീവ്രസുരക്ഷാവലയത്തിനുള്ളിലാക്കിയ ഓസ്ട്രേലിയ ഇപ്പോൾ ബോട്ടുകളൊന്നും അടുപ്പിക്കാൻ സമ്മതിക്കാറില്ല. കൊച്ചി മുനമ്പത്തുനിന്നു നൂറിലേറെ അഭയാർഥികളുമായി അപ്രത്യക്ഷമായ ബോട്ടും ഓസ്ട്രേലിയൻ തീരം ലക്ഷ്യമാക്കിയാണു നീങ്ങിയത്.

മനഃസാക്ഷിയുടെ വാതിലടച്ച് ട്രംപ്

ലോകമെമ്പാടുമുള്ള അഭയാർഥികളുടെ സ്വപ്നദേശമാണ് അമേരിക്ക. അനധികൃതമായി അവിടെയെത്തുന്നത് ദുഷ്കരവും. വർഷം തോറും ലക്ഷക്കണക്കിനാളുകൾക്കു യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം നൽകുന്നു. എന്നാൽ ആയിരങ്ങൾക്കു മാത്രമാണു നിയമാനുസൃതം അമേരിക്കയിൽ അഭയം ലഭിക്കുന്നത്. യുഎസ് – മെക്സിക്കോ അതിർത്തിയിലെ പല പട്ടണങ്ങളും അഭയാർഥികളുടെ എണ്ണക്കൂടുതലിനാൽ വീർപ്പുമുട്ടുകയാണ്. മധ്യ അമേരിക്കൻ രാഷ്ട്രങ്ങളിൽ നിന്നും ആഫ്രിക്ക, ഇറാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിനു മനുഷ്യർ, ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചാണ് അതിർത്തിയിൽ ഊഴം കാത്തിരിക്കുന്നത്.

ADVERTISEMENT

വിരലിലെണ്ണാവുന്നവരുടെ രേഖകൾ മാത്രമാണ് യുഎസ് അധികൃതർ ദിവസവും പരിശോധിക്കുക. മാസങ്ങളോളം ഇത്രയും അഭയാർഥികൾക്കാവശ്യമായ ഭക്ഷണവും താമസസൗകര്യവും ഏർപ്പെടുത്തേണ്ട ഭാരിച്ച ബാധ്യത മെക്സിക്കോ സർക്കാരിന്റെ തലയിലും. ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാർ നിലവിൽ അമേരിക്കയിലുണ്ടെന്നാണു ഭരണകൂടത്തിന്റെ അവകാശവാദം. ഇനിയും അഭയാർഥികളെ സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെക്സിക്കോ അതിർത്തിയിലുടനീളം മതിൽ പണിയുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനുള്ള വ്യഗ്രതയിലാണ് അദ്ദേഹം. അമേരിക്കയ്ക്കുള്ളിലും പുറത്തും വലിയ പ്രതിഷേധങ്ങൾ നടന്നിട്ടും മതിലിൽനിന്നു ട്രംപ് പിന്മാറിയില്ല.

യോഗ്യതയുള്ളവർക്കും അമേരിക്കൻ സമൂഹത്തിനു ഗുണകരമായി തൊഴിലെടുക്കാൻ ആഗ്രഹമുള്ളവർക്കും മാത്രമായി കുടിയേറ്റാനുമതി പരിമിതപ്പെടുത്താൻ സമയമായെന്നു 2018 തുടക്കത്തിൽ തന്റെ ആദ്യ ‘സ്റ്റേറ്റ് ഓഫ് യൂണിയൻ’ പ്രസംഗത്തിലും ട്രംപ് പ്രഖ്യാപിച്ചു. വർഷങ്ങൾക്കു മുൻപേ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ കുടിയേറ്റക്കാരുടെ മക്കൾക്കു (‘ഡ്രീമേഴ്സ്’) പൗരത്വത്തിലേക്കു വാതിൽ തുറക്കും. വിദ്യാഭ്യാസവും തൊഴിൽയോഗ്യതകളും മികച്ച ധാർമിക അടിത്തറയുമുള്ളവർക്കായിരിക്കും മുൻഗണന. യോഗ്യത പരിഗണിക്കാതെ ഗ്രീൻകാർഡ് അനുവദിക്കുന്ന ‘വീസാ ലോട്ടറി’ സമ്പ്രദായം നിർത്തലാക്കും. അകന്ന ബന്ധുക്കളെ കൊണ്ടുവരുന്ന ‘കുടിയേറ്റച്ചങ്ങല’ സമ്പ്രദായം അവസാനിപ്പിക്കും.

ഡോണൾഡ് ട്രംപ്

കുടിയേറ്റാനുമതി ലഭിച്ചയാൾക്ക് ഒപ്പം കൊണ്ടുവരാവുന്നതു പങ്കാളിയെയും മക്കളെയും മാത്രമാക്കി. മെക്സിക്കോ തെക്കൻ അതിർത്തിയിൽ മതിൽ കെട്ടിപ്പൊക്കി അനധികൃത കുടിയേറ്റം തടയുമെന്നും ട്രംപ് വ്യക്തമാക്കി. 3218 കിലോമീറ്റർ നീളമുള്ള മഹാമതിലിനായി ഇത്തവണ 5.7 ബില്യൻ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്. സഭയിൽ അംഗീകാരം കിട്ടിയില്ല. പണം കണ്ടെത്താന്‍ വഴികളില്ലാതായതോടെ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ മറ്റ് ബില്ലുകളിലൊന്നും ഒപ്പിടില്ലെന്നും ട്രംപ് നിലപാടെടുത്തതോടെ അമേരിക്ക കുറച്ചുനാൾ ഭരണസ്തംഭനത്തിലായി.

എന്തിനാണ് ആ കുരുന്നുകളെ കട്ടെടുത്തത്?

അതിർത്തി വഴിയുള്ള കുടിയേറ്റം തടയാൻ കഠിനമായ നിലപാടുകൾ സ്വീകരിക്കാനും ട്രംപ് ഭരണകൂടം മടിച്ചില്ല. നിയമവിരുദ്ധ കുടിയേറ്റത്തിനു പിടികൂടിയ മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപിരിച്ചാണ് അമേരിക്ക ലോകത്തിനു മുന്നിൽ ക്രൂരമുഖം എടുത്തണിഞ്ഞത്. മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്തു സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യാൻ യുഎസ് സൈന്യം മുന്നിൽനിന്നു. 2018 ഏപ്രിൽ 19 മുതൽ മേയ് 31 വരെ കൈക്കുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം കുട്ടികളെയാണു സംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്.

യുഎസ്– മെക്സിക്കോ അതിർത്തി വേലി മറികടക്കുന്ന അഭയാർഥിക്കുട്ടികൾ.

ഇത്തരം കേന്ദ്രങ്ങളിലൊന്നിലെ ഒരു കുട്ടിയുടെ ശബ്ദശകലം വാർത്താ ഏജൻസി പുറത്തുവിട്ടതു കോളിളക്കം സൃഷ്ടിച്ചു. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ശബ്ദശകലത്തിൽ കുട്ടി സ്പാനിഷ് ഭാഷയിൽ തന്റെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നതും പുറത്തുവിടാൻ അപേക്ഷിക്കുന്നതും കേൾക്കാം. ‘പപ്പാ, പപ്പാ...’ എന്ന ആ പിഞ്ചുനിലവിളി ആരുടെയും നെഞ്ചിൽ തറയ്ക്കും. ടെക്സസിലെ ഒരു കേന്ദ്രത്തിൽ കുട്ടികളെ ഇരുമ്പുകൂടുകളിലാണ് അടച്ചിരുന്നതെന്നും വെളിപ്പെട്ടു. കുട്ടിയുടെ കരച്ചിൽ ലോകത്തിന്റെ ഉറക്കം കെടുത്തിയപ്പോൾ ട്രംപ് പറഞ്ഞു, ‘അഭയാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.’

ഭാര്യ മെലനിയ അടക്കം പ്രതിഷേധിച്ചു. ‘നിയമങ്ങൾ പാലിക്കുമ്പോഴും അമേരിക്ക ഹൃദയംകൊണ്ടു ഭരിക്കുന്ന രാജ്യമാകണമെന്നാണ് ആഗ്രഹിക്കുന്നത്’ എന്നു പറഞ്ഞ മെലനിയ, മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപിരിക്കുന്നതിനെ വെറുക്കുന്നതായി വ്യക്തമാക്കി. മുൻ പ്രഥമവനിതകളും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തുവന്നു. പ്രതിഷേധ വേലിയേറ്റത്തിനൊടുവിൽ ട്രംപ് അൽപം അയഞ്ഞു. മാതാപിതാക്കളിൽനിന്നു വേർപിരിച്ചു തടവിൽ പാർപ്പിച്ച കുഞ്ഞുങ്ങളെ രക്ഷിതാക്കൾക്കു തിരികെ നൽകിത്തുടങ്ങി. അഭയാർഥികളെയും കുഞ്ഞുങ്ങളെയും വെവ്വേറെ തടവിലാക്കുന്നത് അവസാനിപ്പിച്ചുള്ള ഉത്തരവിൽ ഒപ്പിടേണ്ടിയും വന്നു.

അഭയാർഥി ജാഥ, ലക്ഷ്യം അമേരിക്ക

മധ്യഅമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലേറെ അഭയാർഥികൾ യുഎസിലേക്കു കടക്കുന്നതിന് 4000 കിലോമീറ്റർ നടന്ന് മെക്സിക്കോ അതിർത്തിയിലെത്തിയത് കഴിഞ്ഞ വർഷം നവംബറിൽ. ഹോണ്ടുറാസുകാരായിരുന്നു കൂടുതലും. അഞ്ഞൂറോളം പേർ അതിർത്തിയിലെ ഇരുമ്പുവേലികളിലൊന്ന് മുറിച്ചു കടന്നതോടെ അഭയാർഥി സംഘത്തിനു നേരെ യുഎസ് അതിർത്തി സേന കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.

യുഎസ് ലക്ഷ്യമാക്കി നടക്കുന്ന അഭയാർഥികൾ.

മെക്സിക്കോയിലെ ടിവാനയ്ക്കും യുഎസിലെ സാൻഡിയാഗോയ്ക്കും ഇടയിലുള്ള സാൻ സിദ്രോ അതിർത്തി പോസ്റ്റ് മണിക്കൂറുകളോളം അടച്ചിട്ടു. അക്രമം കാണിച്ചവരെ നാടുകടത്തുമെന്ന് മെക്സിക്കൻ അധികൃതരും വ്യക്തമാക്കിയതോടെ അഭയാർഥികൾ ഒറ്റപ്പെട്ടു. അതിർത്തി സേനയ്ക്കു പുറമേ 9000 സൈനികരെയും അതിർത്തിയിൽ യുഎസ് നിയോഗിച്ചു. മെക്സിക്കോയുടെ വൻ പൊലീസ് സംഘം ടിവാനയിലും തമ്പടിച്ചാണ് അഭയാർഥികളെ തടഞ്ഞത്.

അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത്?

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം അതിരുവിട്ടെന്നും അമേരിക്കയ്ക്കു മതിയായെന്നുമാണു ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, അതിർത്തിയിലെ സംഘർഷം ‘നിർമിത പ്രതിസന്ധി’ ആണെന്നാണു ട്രംപിന്റെ എതിരാളികളുടെ പക്ഷം. യുഎസ്– മെക്സിക്കോ അതിർത്തിയിൽ നിയമലംഘനത്തിന് പിടികൂടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നു കണക്കുകളും കാണിക്കുന്നു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷന്റെ (സിബിപി) ജൂണിലെ റിപ്പോർട്ട് പരിശോധിച്ചാൽ, മേയിലേക്കാൾ കുറവ് നിയമലംഘനങ്ങളാണു ജൂണിൽ ഉണ്ടായത്– 28% കുറവ്.

യുഎസ്– മെക്സിക്കൻ അതിർത്തി മതിൽ

തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ 2018 ഒക്ടോബർ മുതൽ പിടികൂടിയത് 6,88,375 പേരെയെന്നു സിബിപി പറയുന്നു. മുൻവർഷം പിടിച്ചത് 3,03,916 പേരെ. 2006നു ശേഷം ഇക്കഴിഞ്ഞ മേയിലാണ് കൂടുതൽ നിയമലംഘനമുണ്ടായത്. 1,32,887 പേരെ പിടികൂടി. ഇതിൽ 11,507 അനാഥകുട്ടികളായിരുന്നു. ജൂണിൽ ഒരു ലക്ഷത്തിൽ താഴെയായിരുന്നു നിയലംഘനത്തിനുള്ള അറസ്റ്റ്. 2019ൽ ഇതുവരെ 13 കുട്ടികളടക്കം 170 അഭയാർഥികളെ മരിക്കുകയോ കാണാതാവുകയോ ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിർത്തിയിലൂടെയല്ല അമേരിക്കയിലേക്ക് കൂടുതൽ കുടിയേറ്റം നടക്കുന്നതെന്നാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. 2015, 2016, 2017 വർഷങ്ങളിലെ അനധികൃത കുടിയേറ്റക്കണക്ക് പരിശോധിക്കുമ്പോൾ മെക്സിക്കൻ അതിർത്തിയിലൂടെ വരുന്നവരേക്കാൾ രാജ്യത്തു കൂടുതലുള്ളത്, നിയമപ്രകാരം എത്തി പിന്നീട് മടങ്ങിപോകാത്തവരാണ്. 2017 ലെ കണക്കുകൾ പ്രകാരം വീസ കാലാവധി പിന്നിട്ട ഏഴു ലക്ഷത്തോളം പേരാണ് യുഎസിൽ തുടരുന്നത്. ഈ കാലയളവിൽ അതിർത്തി വഴിയുള്ള നിയമലംഘകരാകട്ടെ മൂന്നു ലക്ഷത്തോളം മാത്രവും. എങ്കിലും യുഎസ്–മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ 10 വർഷത്തേക്ക് 1800 കോടി ഡോളർ നീക്കിവയ്ക്കാനാണു യുഎസ് കോൺഗ്രസിനോടു ട്രംപ് ആവശ്യപ്പെട്ടത്.

പദ്ധതി നടപ്പാക്കാൻ 3300 കോടി ഡോളർ ചെലവു വരുമെന്നാണു യുഎസ് കസ്റ്റംസ് കോൺഗ്രസിനു സമർപ്പിച്ച രേഖയിലുള്ളത്. മതിൽനിർമാണം, സാങ്കേതികവിദ്യ, അനുബന്ധ റോഡ് നിർമാണം, പുതിയ കാവൽസേനാ നിയമനം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണിത്. യുഎസിന്റെ 3218 കിലോമീറ്റർ നീളമുള്ള തെക്കുപടിഞ്ഞാറ് അതിർത്തിയിൽ 1552 കിലോമീറ്റർ മതിലോ വേലിയോ നിർമിക്കാനാണു ശുപാർശ. 2027 ൽ ഇത് പൂർത്തിയാകും. നിലവിൽ മെക്സിക്കോ അതിർത്തിയിൽ 1046 കിലോമീറ്റർ വേലിയാണുള്ളത്. കുടിയേറ്റക്കാർക്കെതിരെ അമേരിക്ക ശക്തമായി മുന്നോട്ടു പോകുമ്പോൾ ഉയരുന്ന പല ചോദ്യങ്ങളുണ്ട്.

യുഎസ്– മെക്സിക്കോ അതിർത്തി

കാലാന്തരത്തിൽ പലായനങ്ങളുടെ ജീവൽപ്രതീകങ്ങളാണ് ലോകജനതയെ മാറ്റിമറിച്ച പല സംസ്കാരങ്ങളും. നദീതടങ്ങളിൽ ജന്മമെടുത്ത ആ സംസ്കാരങ്ങൾ നാഗരികമുഖം സ്വീകരിച്ച കാലത്ത് മനുഷ്യന് നഷ്ടമാകുന്നത് മനഃസാക്ഷിയും. എന്തും വെട്ടിപ്പിടിച്ച് മുന്നേറാൻ വെമ്പുന്ന പുതിയ ലോകക്രമത്തിൽ രാജ്യങ്ങൾ മതിൽ തിരിച്ച് വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ അടിയുന്നതും പണ്ട് സംസ്കാരം പരിലസിച്ച അതേ തീരങ്ങളിൽ

പല കാലത്ത്, പല ദേശങ്ങളിൽ കുടിയേറിവരുടെ, വേരുപടർത്തിയവരുടെ പിൻതലമുറയാണു മനുഷ്യരെല്ലാം. മരണവായിലേക്ക് ഞങ്ങളെ എറിഞ്ഞതെന്തിനെന്ന് അകാലത്തിൽ പിടഞ്ഞുമരിക്കുന്ന കുരുന്നുകൾ ചോദിക്കുമ്പോൾ, എന്തുത്തരമാണ് ട്രംപ് പറയുക? താൻ അഭയാർഥികളുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞൊഴിഞ്ഞാൽ തീരുമോ ആ പാപക്കറ? ‘നമുക്ക് നമ്മൾ മാത്രം’ എന്നു പറയുന്നവർക്ക് എത്രനാൾ ലക്ഷോപലക്ഷം മനുഷ്യരുടെ വിശപ്പും സ്വപ്നങ്ങളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടുപോകാനാകും?

English Summary: US President Donald Trump’s Incendiary Rhetoric Worsens Immigration, Refugee Crisis