തിരുവനന്തപുരം∙ അമ്പൂരി കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യപ്രതി അഖിലിന്റെ അച്ഛൻ മണിയനും കൊലപാതകത്തിൽ പങ്കുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാൻ അച്ഛനും Father of Prime accused also involved in Amboori Murder Case says Neighbours.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമ്പൂരി െകാലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യപ്രതി അഖിലിന്റെ അച്ഛൻ മണിയനും െകാലപാതകത്തിൽ പങ്കുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാൻ അച്ഛനും പങ്കുചേർന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്നു മറുപടി നൽകിയതായും പ്രദേശവാസികൾ മൊഴി നൽകി. കൃഷി പണി നടക്കുന്ന സ്ഥലം ആയതിനാൽ സംശയം തോന്നിയില്ലെന്നും നാട്ടുകാർ പറയുന്നു. 

കേസിന്റെ ആദ്യഘട്ടം മുതൽ മണിയന്റെ ഇടപെടൽ സംശയത്തിന് ഇടയാക്കിയിരുന്നു. പൊലീസിനെ മനപൂർവ്വം വഴിതെറ്റിക്കാൻ മണിയൻ ശ്രമിക്കുന്നതായി സംശയം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യപ്രതിയുടെ സഹോദരൻ രാഹുൽ കീഴടങ്ങിയെന്നു മാധ്യമങ്ങളോട് മണിയൻ പറഞ്ഞുവെങ്കിലും പൊലീസ് അത് തിരുത്തി.

ADVERTISEMENT

രാഹുലിനെ ഒളിസങ്കേതത്തിൽ നിന്ന് ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഖിൽ നിരപരാധിയാണെന്നും രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്നും വീണ്ടും മാധ്യമങ്ങളോട് പറഞ്ഞതും പൊലീസ് തള്ളി. സൈന്യത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം നാട്ടിലേക്കു തിരിച്ചുവെന്നും മാധ്യമങ്ങൾക്കു മുൻപിൽ മണിയൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ 29 ന് അഖിൽ തിരികെ സൈന്യത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ മണിയൻ സംശയനിഴലിലായി.

കൊലപാതകത്തില്‍ പ്രതിയെന്നു ആരോപിക്കപ്പെടുന്ന അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ പിതാവ് രാജനും ആരോപിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് െപാലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.  അഖിലിന്റെ കുടുംബത്തിന് ആരുടേയോ പിന്തുണ ലഭിക്കുന്നുണ്ട്.

ADVERTISEMENT

പൊലീസിനുമേല്‍ സമ്മര്‍ദമുണ്ടെങ്കില്‍ അത് ഒഴിവാക്കണം. കൊലപാതകത്തില്‍ പങ്കുളള  എല്ലാവരെയും അറസ്റ്റ് ചെയ്യണം. അഖിലിനെ വിവാഹം ചെയ്തിരുന്നതായി രാഖി പറഞ്ഞിരുന്നില്ലെന്നും രാജന്‍ പറഞ്ഞു.പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു.

English Summary: Father of Prime accused also involved in Amboori Murder Case says Neighbours