ബ്രിട്ടിഷ് കൊളംബിയ∙ ദുരൂഹമായ സാഹചര്യത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് മരണങ്ങൾ. കുറ്റവാളികൾ ആരാണെന്ന് സൂചന പോലും കണ്ടെടുക്കാനായില്ല. കാനഡ പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി. ഒറ്റപ്പെട്ട സംഭവമെന്നു പൊലീസ് വിധിയെഴുതിയTeenage Murder Suspects Found Dead in Manitoba, Police Say.

ബ്രിട്ടിഷ് കൊളംബിയ∙ ദുരൂഹമായ സാഹചര്യത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് മരണങ്ങൾ. കുറ്റവാളികൾ ആരാണെന്ന് സൂചന പോലും കണ്ടെടുക്കാനായില്ല. കാനഡ പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി. ഒറ്റപ്പെട്ട സംഭവമെന്നു പൊലീസ് വിധിയെഴുതിയTeenage Murder Suspects Found Dead in Manitoba, Police Say.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് കൊളംബിയ∙ ദുരൂഹമായ സാഹചര്യത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് മരണങ്ങൾ. കുറ്റവാളികൾ ആരാണെന്ന് സൂചന പോലും കണ്ടെടുക്കാനായില്ല. കാനഡ പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി. ഒറ്റപ്പെട്ട സംഭവമെന്നു പൊലീസ് വിധിയെഴുതിയTeenage Murder Suspects Found Dead in Manitoba, Police Say.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് കൊളംബിയ∙ ദുരൂഹസാഹചര്യത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് മരണം. കുറ്റവാളികൾ ആരെന്ന സൂചന പോലും കണ്ടെടുക്കാനായില്ല. കാനഡ പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി. ഒറ്റപ്പെട്ട സംഭവമെന്നു പൊലീസ് വിധിയെഴുതിയ കേസിൽ എന്തൊക്കെ ദുരൂഹതയുണ്ടെന്ന് വൈകാതെ പൊലീസ് ഉറപ്പിച്ചു. ഓസ്ട്രേലിയക്കാരനായ ലൂക്ക ഫൗലർ, അമേരിക്കൻ കാമുകി ചിന്ന ഡീസ്, ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസർ ഡൈക് എന്നിവരാണ് െകാല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ലൂക്കയുടെ പിതാവ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സേനയിലെ മുതിർന്ന അംഗമാണെന്നുള്ളതും കേസിനു ലഭിച്ച രാജ്യാന്തര ശ്രദ്ധയും കാനഡയുടെ ചരിത്രത്തിൽ കാണാത്ത മനുഷ്യവേട്ടയ്ക്ക് പൊലീസിനെ പ്രേരിപ്പിച്ചു. ഒരു താടിക്കാരന്റെ രേഖാചിത്രം മാത്രമായിരുന്നു പൊലീസിന്റെ കയ്യിൽ ആകെയുണ്ടായിരുന്ന തുമ്പ്. കഴിഞ്ഞയാഴ്ച ജോലിക്ക് യുക്കോൺ പ്രദേശത്തേക്ക് പോയ കാം മക്‌ലിയോദ് (19), ബ്രർ ഷ്മെഗെൽസ്കി(18) എന്നി കൗമാരക്കാരാണ് ഈ െകാലപാതകത്തിനു പിന്നിലെന്നാണ് െപാലീസ് നിഗമനം. എന്നാൽ ഇവരുടെ മൃതദേഹം െപാലീസ് ബുധനാഴ്ച കണ്ടെത്തിയതോടെ രാജ്യാന്തര ശ്രദ്ധ നേടിയ കേസിൽ വഴിത്തിരിവായി.

ADVERTISEMENT

അലാസ്കയിലേക്ക് രണ്ടാഴ്ച നീളുന്ന അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലൂക്കാസ് ഫൗലറും ചിന്ന ഡീസും. ഷെവര്‍ലേയുടെ 1986 മോഡല്‍ മിനി വാനിൽ വിജനമായ പാതകളിലൂടെയായിരുന്നു സഞ്ചാരം. ജൂലൈ 14നു വൈകിട്ടോ ജൂലൈ 15 ന് അതിരാവിലെയോ ആകാം കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ലോകപ്രശസ്ത സഞ്ചാരകേന്ദ്രമായ ലിയാർഡ് റിവർ ഹോട്ട് സ്പ്രിംഗ്സ് പ്രൊവിൻഷ്യൽ പാർക്കിന് 20 കിലോമീറ്റർ തെക്ക് അലാസ്ക ഹൈവേയിൽ ഇവരുടെ വാഹനം തകരാറിലായി എന്ന പ്രദേശവാസികളുടെ മൊഴിയാണ് കേസിൽ തുമ്പായത്. നാട്ടുകാരുടെ സഹായം നിഷേധിച്ച് സ്വയം വാഹനം നന്നാക്കി ഇരുവരും യാത്ര തുടർന്നു. തൊട്ടടുത്ത ദിവസം ഇവരുടെ മൃതദേഹം റോഡരികിൽ നിന്ന് പൊലീസ് കണ്ടെത്തി. 

കാം മക്‌ലിയോദ്, ബ്രർ ഷ്മെഗെൽസ്കി

ഇതിനിടെയാണ് കാം മക്‌ലിയോദ്(19), ബ്രർ ഷ്മെഗെൽസ്കി(18) എന്നി ആത്മാർഥ സുഹൃത്തുക്കളുടെ തിരോധാനം െപാലീസിനു മുന്നിൽ എത്തുന്നത്. കാം മക്‌ലിയോദിന്റെയും സുഹൃത്തിന്റെയും ക്യാംപർ വാൻ  ലൂക്കാസ് ഫൗലറും ചീന്ന ഡീസും കൊല്ലപ്പെട്ട പ്രദേശത്തു നിന്ന് കുറച്ചുമാറി വിജനപ്രദേശത്ത് കണ്ടെത്തിയതോടെ ഈ രണ്ടു കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. വാൻ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തതോടെ പൊലീസ് സമർദത്തിലായി. െകാല്ലപ്പെട്ടത് ബ്രിട്ടിഷ് െകാളംബിയയിലെ പ്രഫസറാണെന്ന് തിരിച്ചറിഞ്ഞു. െകാല്ലപ്പെട്ടത് ലൂക്കാസ് ഫൗലറും ചീന്ന ഡീസുമാണെന്നും തിരിച്ചറിയാൻ മൂന്നു ദിവസം വേണ്ടി വന്നതും കേസിലെ മെല്ലെപ്പോക്കും വൻ വിമർശനത്തിന് ഇടയാക്കിയതോടെ പൊലീസ് ഉണർന്നു. 

ADVERTISEMENT

ലൂക്കയുടെ വാഹനം തകരാറിലായി വഴിയിൽ കിടന്ന സമയം ചെറോക്കി മോഡൽ ജീപ്പ് ഓടിച്ച് ഒരു താടിക്കാരന്‍ വന്നിരുന്നു. അയാള്‍ ലൂക്കയോട് എന്തൊക്കെയോ സംസാരിക്കുന്നതായി കണ്ടവരുണ്ട്. ആ ഒരൊറ്റ സൂചനയിൽ കേസിന്റെ ഗതിമാറി. കാം മക്‌ലിയോദ്,  ബ്രർ ഷ്മെഗെൽസ്കി എന്നിവരാണ്  ഈ െകാലപാതകത്തിനു പിന്നിലെന്ന സംശയത്തിലായി െപാലീസ്. ഇവർ എവിടെയൊ മറഞ്ഞിരിക്കുകയാണെന്നും കണ്ടെത്തുമെന്നും െപാലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കാനഡ െപാലീസിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ മനുഷ്യവേട്ടയ്ക്കാണ് ഇതോടെ തുടക്കമായത്.

എല്ലാം മരണങ്ങൾക്കു പിന്നിൽ ഒറ്റയാളായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചു. കാനഡയുടെ വിജനമായ റോഡുകളിൽ നിരവധിപേരെ കാണാതാകുകയും െകാല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾക്കു ഈ കേസുമായി ബന്ധമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ തലക്കെട്ട് നിരത്തി. തന്‍റെ മകന്റെയും അവന്‍റെ കാമുകിയുടെയും കൊലപാതകം ‘ദാരുണമായി അവസാനിച്ച ഒരു പ്രണയകഥ’യാണെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലൂക്കയുടെ പൊലീസ് ഓഫിസറുമായ അച്ഛനും രംഗത്തെത്തി. 

ADVERTISEMENT

രണ്ടാഴ്ച നൂറുകണക്കിന് പൊലീസുകാർ  കാം മക്‌ലിയോദിനെയും ബ്രർ ഷ്മെഗെൽസ്കിയെയും തേടിയിറങ്ങി. 11,000 ചതുരശ്ര കിലോമീറ്ററുകളാണ് അന്വേഷണ സംഘം താണ്ടിയത്. 500 ഓളം വീടുകളിലും സംശയം തോന്നുന്ന പ്രദേശങ്ങളിലും പരിശോധന നടത്തി. ഒടുവിൽ െകാലയാളികൾ എന്ന് െപാലീസ് കരുതുന്ന കാം മക്‌ലിയോദിന്റെയും ബ്രർ ഷ്മെഗെൽസ്കിയുടെയും മൃതദേഹം റോയൽ കാനഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച ഗില്ലാം എന്ന സ്ഥലത്താണ് ഇരുവരുടെയും മൃതദേഹം കണ്ടത്.

ഉത്തരം കിട്ടാതെ കുറെ ചോദ്യങ്ങൾ അവേശേഷിപ്പിച്ചായിരുന്നു മക്ലിയോദിന്റെയും ഷ്മെഗെൽസികിയുടെയും മരണം. കൊലയാളികൾ മക്ലിയോദും ഷ്മെഗെൽസ്കിയും തന്നെയാണെന്നാണ് കാന‍ഡ പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാവു. ഇതുവരെ നടന്ന മൂന്നു െകാലപാതകങ്ങളുമായി ബന്ധിക്കാവുന്ന തെളിവുകൾ അധികമൊന്നും െപാലീസിന് നിരത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മറഞ്ഞിരിക്കുന്ന മറ്റൊരു കൊലയാളിയുണ്ടോ എന്ന സംശയവുമായി പ്രാദേശിക മാധ്യമങ്ങൾ രംഗത്തെത്തിയതും െപാലീസിനെ ആശങ്കയിലാക്കുന്നു. 

English Summary: Canadian Teenage Murder Suspects Found Dead in Manitoba, Police Say