തിരുനൽവേലി ∙ ആയുധങ്ങളുമായി വീട്ടിലെത്തിയ മോഷ്ടാക്കളെ കസേര കൊണ്ടു തുരത്തിയ വൃദ്ധ ദമ്പതികളാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരങ്ങൾ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ ശംമുഖവേൽ, ഭാര്യ സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ടു നേരിട്ട വീര ദമ്പതികൾ. .....Tamil Nadu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുനൽവേലി ∙ ആയുധങ്ങളുമായി വീട്ടിലെത്തിയ മോഷ്ടാക്കളെ കസേര കൊണ്ടു തുരത്തിയ വൃദ്ധ ദമ്പതികളാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരങ്ങൾ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ ഷണ്‍മുഖവേൽ, ഭാര്യ സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ടു നേരിട്ട വീര ദമ്പതികൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി. 

ഞായറാഴ്ചയാണ് സംഭവം. രാത്രി ഒമ്പതു മണിയോടെ ഷണ്‍മുഖവേൽ വീടിന്റെ പോർച്ചിൽ ഇരിക്കുമ്പോൾ മുഖംമൂടി ധരിച്ച്, കയ്യിൽ വടിവാളുമായി രണ്ടു പേർ പുറകിൽ കൂടി കയറി വരുന്നു. തൂവാല ഉപയോഗിച്ച് ഷണ്‍മുഖവേലിനെ തൂണിൽ കെട്ടിയിടുന്നു. സെന്താമര അപ്പോൾ വീടിനുള്ളിൽ ഇറങ്ങിവന്ന് സ്ലിപ്പർ ചെരുപ്പുകൾ ആക്രമികളുടെ നേരേ എറിയാൻ ആരംഭിച്ചു. 

ADVERTISEMENT

പിടിവലിക്കിടയിൽ ഷണ്‍മുഖവേലിന്റെ കെട്ടഴിഞ്ഞു. പിന്നീട് ഇരുവരും ചേർന്ന് കസേര ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടാൻ തുടങ്ങി. മോഷ്ടാക്കൾ തിരിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ഗത്യന്തരമില്ലാതെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.

മോഷ്ടാക്കളെ നേരിട്ടെങ്കിലും സെന്താമരയുടെ  33 ഗ്രാം തൂക്കമുള്ള മാല അവർ പിടിപറിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ സെന്താമരയുടെ വലത് കൈയ്ക്ക് പരുക്കേറ്റെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

ADVERTISEMENT