തിരുവനന്തപുരം ∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കാനിരുന്ന മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി അനിശ്ചിതത്വത്തില്‍. മൂന്നുതവണ തീയതി നീട്ടിയിട്ടും പദ്ധതി തുടങ്ങാനാവാത്ത സാഹചര്യത്തില്‍ റിലയന്‍സിനു നല്‍കിയ ടെന്‍ഡര്‍... Medisep Insurance . Kerala Government . Reliance Insurance

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കാനിരുന്ന മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി അനിശ്ചിതത്വത്തില്‍. മൂന്നുതവണ തീയതി നീട്ടിയിട്ടും പദ്ധതി തുടങ്ങാനാവാത്ത സാഹചര്യത്തില്‍ റിലയന്‍സിനു നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കിയേക്കും. വീണ്ടും ടെന്‍ഡര്‍ വിളിച്ചു കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി മെഡിസെപ് നടപ്പാക്കാനാണു നീക്കം.

ജൂണില്‍ തുടങ്ങാനിരുന്ന മെഡിസെപ് ജൂലൈയിലേക്കും ഓഗസ്റ്റിലേക്കും മാറ്റിയെങ്കിലും പദ്ധതി തുടങ്ങാന്‍ ആവശ്യമായ ആശുപത്രികള്‍ ഇനിയുമായിട്ടില്ല. ആശുപത്രികളെ മൂന്നായി തിരിച്ചു പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ചുമതല റിലയന്‍സിനായിരുന്നു. അവയവമാറ്റത്തിനുള്ള സൗകര്യം എല്ലാ ജില്ലകളിലുമില്ലാത്തതിനാല്‍ ക്ലസ്റ്ററുകളായി തിരിച്ച് ആശുപത്രികളുടെ പട്ടിക തയാറാക്കാനായിരുന്നു നിര്‍ദേശം.

ADVERTISEMENT

ഇതിനു കഴിയാതെ വന്നതോടെയാണു റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനു നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കാന്‍ ധനവകുപ്പു നീക്കം തുടങ്ങിയത്. ടെന്‍ഡറില്‍ 2992 രൂപ എന്ന കുറഞ്ഞ തുക രേഖപ്പെടുത്തിയതുകൊണ്ടു മാത്രം റിലയന്‍സിനു പദ്ധതി നല്‍കിയതാണു പ്രതിസന്ധിക്കു കാരണമെന്നാണു വിലയിരുത്തല്‍.

നൂറോളം ആശുപത്രികളെ മാത്രം ഉള്‍പ്പെടുത്തി എങ്ങനെ മെഡിസെപ് സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നാണു ചോദ്യം. പദ്ധതിയില്‍ റിലയന്‍സ് ഉള്‍പ്പെടുത്തിയ ആശുപത്രികളില്‍ മിക്കതും ഗുണനിലവാരമില്ലാത്തതും സൗകര്യമില്ലാത്തതുമായിരുന്നു. ഇതിനെതിരെ ഇടതു സര്‍വീസ് സംഘടനകളില്‍ നിന്നടക്കം ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

ADVERTISEMENT

ടെന്‍ഡര്‍ റിലയന്‍സിനു നല്‍കിയെങ്കിലും ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല. തുടക്കം മുതല്‍ ആശുപത്രികളില്‍നിന്നു നിസഹകരണം ഉണ്ടായതോടെ പദ്ധതി യാഥാര്‍ഥ്യമാകുമോയെന്ന ആശങ്ക‌യുണ്ടായിരുന്നു. അതിനാലാണു സര്‍ക്കാര്‍ കരാര്‍ ഒപ്പിടാതിരുന്നത്. ഒപ്പിട്ടിരുന്നെങ്കില്‍ 178 കോടി രൂപ റിലയന്‍സിനു നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരിനു പിന്‍മാറാനാകില്ലായിരുന്നു.