ക്വലലംപുര്‍∙ വര്‍ഗീയ പരമാര്‍ശം വിവാദമായ സാഹചര്യത്തില്‍ വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ മുസ്്‌ലിംകളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്ന സാക്കീര്‍...Malaysia To Question Zakir Naik For Comments Against Malaysian Hindus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വലലംപുര്‍∙ വര്‍ഗീയ പരമാര്‍ശം വിവാദമായ സാഹചര്യത്തില്‍ വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ മുസ്്‌ലിംകളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്ന സാക്കീര്‍ നായിക്കിന്റെ പ്രസ്താവനയാണു വിവാദമായത്. സാക്കീറിനെ പുറത്താക്കണമെന്നു വിവിധ മന്ത്രിമാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ വിഭാഗീയത വളര്‍ത്താന്‍ സാക്കീര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന സാക്കീറിനെതിരെ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തി തുടങ്ങിയ കേസുകളാണുള്ളത്. 

വിഭാഗീയ പ്രസ്താവനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സാക്കീര്‍ നായിക്ക് ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി മുഹദ്ദീന്‍ യാസിന്‍ പറഞ്ഞു. സാമൂഹികസമത്വവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപതു ശതമാനത്തോളം മുസ്്‌ലിംകള്‍ ഉള്ള മലേഷ്യയില്‍ ബാക്കി ഇന്ത്യക്കാരും ചൈനയില്‍നിന്നുള്ളവരുമാണ്. 

ADVERTISEMENT

ഇന്ത്യയില്‍ വിവിധ കേസുകള്‍ നേരിടുന്ന സാക്കീറിനെ സുരക്ഷാ കാരണങ്ങള്‍ മൂലം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. മറ്റേത് രാജ്യത്തേക്കും സാക്കീറിനെ അയയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സാക്കീര്‍ നായിക്കിന്റെ ഇസ്്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടന 2016-ല്‍ ഇന്ത്യ നിരോധിച്ചിരുന്നു. മതവിദ്വേഷം പടത്താന്‍ സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

English Summary : Malaysia To Question Zakir Naik For Comments Against Malaysian Hindus

ADVERTISEMENT