നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഡയറക്ടറും ഉദ്യോഗസ്ഥരുമാണെന്നു പരിചയപ്പെടുത്തിയായിരുന്നു സാം പീറ്ററും സംഘവും ലോഡ്ജിൽ മുറിയെടുത്തത്. ഇവരെത്തിയ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. Mangaluru; 8 member gang of imposters arrested, revolver, bullets seized.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു∙ വ്യവസായികളുൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘത്തെ മംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു. കാവനാട് സ്വദേശി സാം പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടിയിലായത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പേരിലായിരുന്നു തട്ടിപ്പ്. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണു സംഘം കുടുങ്ങിയത്. മംഗളൂരു നഗരത്തിലെ ഒരു ലോഡ്ജിൽ സംഘം മുറിയെടുത്തിരുന്നു.

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഡയറക്ടറും ഉദ്യോഗസ്ഥരുമാണെന്നു പരിചയപ്പെടുത്തിയായിരുന്നു സാം പീറ്ററും സംഘവും ലോഡ്ജിൽ മുറിയെടുത്തത്. ഇവരെത്തിയ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. കദ്രി സ്റ്റേഷനിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു തട്ടിപ്പു വെളിപ്പെട്ടത്. വൻകിട കച്ചവടക്കാരുൾപ്പെടെയുള്ളവരായിരുന്നു ഇരകൾ. സാമ്പത്തിക തിരിമറിയുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സംഘം പണം തട്ടിയിരുന്നതെന്നും പൊലീസ് പറഞ്ഞു. 

ADVERTISEMENT

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പി.എസ്. ഹർഷ പറഞ്ഞു. പിടിയിലായവർക്കു ഭീകരസംഘടനകളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. െബംഗളൂരു, മണിപ്പാൽ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരാണു പിടിയിലായ മലയാളികൾ. തോക്കും, തിരകളും, മൊബൈൽ ഫോണുകളും, ലാപ്ടോപ്പും ഇവരിൽ നിന്നു പിടിച്ചെടുത്തു.

English Summary: Mangaluru; 8 member gang of imposters arrested, revolver, bullets seized