തിരുവനന്തപുരം∙ നേതാക്കളിലും അണികളിലും സുഖിമാന്മാരെന്നു സിപിഎം റിപ്പോര്‍ട്ട്. സംഘടനാകാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികള്‍ സഖാക്കള്‍ മനസിലാക്കണമെന്നും... CPM . Kodiyeri Balakrishnan . CPM . CPM Workers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നേതാക്കളിലും അണികളിലും സുഖിമാന്മാരെന്നു സിപിഎം റിപ്പോര്‍ട്ട്. സംഘടനാകാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികള്‍ സഖാക്കള്‍ മനസിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള പാര്‍ട്ടി രേഖ സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യുകയാണ്. അടിത്തറ തകരാതിരിക്കാന്‍ സമഗ്രനിര്‍ദേശങ്ങളുമായുള്ള കരട് പാർട്ടി രേഖയ്ക്ക് ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിരുന്നു. മൂന്നു ദിവസം ചേരുന്ന സംസ്ഥാന സമിതി രേഖ ചർച്ച ചെയ്ത് അന്തിമമായി അംഗീകരിക്കും. പാര്‍ട്ടി സംഘടനാതലത്തിലെ വീഴ്ചകള്‍ തിരുത്താനുള്ള കൊല്‍ക്കത്ത പ്ലീനത്തിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണു തെറ്റുതിരുത്തല്‍ രേഖ തയാറാക്കിയിരിക്കുന്നത്.

ADVERTISEMENT

സംഘടനാ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു. നേതാക്കളുടെ പ്രവര്‍ത്തന പ്രസംഗ ശൈലികള്‍ മാറ്റണം. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ നേതാക്കള്‍ ജനങ്ങളോടു പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാര്‍ട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയില്‍ നിര്‍ദേശമുണ്ട്.