കൊച്ചി∙ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന് വിദേശയാത്രയ്ക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ പാസ്പോര്‍ട്ട് ഓഫീസര്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയ്ക്ക് മുമ്പ് പി.രാജുവിന് പാസ്പോര്‍ട്ട് ഓഫീസറുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാം...P Raju, Foreign Trip, High Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് വിദേശയാത്രയ്ക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ പാസ്പോര്‍ട്ട് ഓഫിസര്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയ്ക്കു മുമ്പ് പി.രാജുവിന് പാസ്പോര്‍ട്ട് ഓഫിസറുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാം. രാജുവിന്‍റെ മറുപടി കൂടി കണക്കിലെടുത്തായിരിക്കണം തീരുമാനമെന്നും ഹൈക്കോടതി അറിയിച്ചു.

തനിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കാര്യം പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ അറിയില്ലായിരുന്നുവെന്ന് പി.രാജു കോടതിയില്‍ അറിയിച്ചു. എറണാകുളം ഐജി ഓഫിസ് മാര്‍ച്ചിലെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പി.രാജു അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ ഈ കേസുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.