കേരളത്തിൽ 2 വർഷത്തിനിടെ 200ലേറെ ജീവനുകൾ അപഹരിച്ച ഉരുൾപൊട്ടൽ ദുരന്തങ്ങളെ അതിജീവിക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. സർക്കാരും ജനങ്ങളും ഒന്നിച്ചുനിന്നാലേ, ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകൂ. ഒപ്പം, സാങ്കേതികവിദ്യയുടെ സഹായം തേടുകയും വേണം... Kerala Flood . Rain Havoc . Landslide

കേരളത്തിൽ 2 വർഷത്തിനിടെ 200ലേറെ ജീവനുകൾ അപഹരിച്ച ഉരുൾപൊട്ടൽ ദുരന്തങ്ങളെ അതിജീവിക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. സർക്കാരും ജനങ്ങളും ഒന്നിച്ചുനിന്നാലേ, ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകൂ. ഒപ്പം, സാങ്കേതികവിദ്യയുടെ സഹായം തേടുകയും വേണം... Kerala Flood . Rain Havoc . Landslide

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ 2 വർഷത്തിനിടെ 200ലേറെ ജീവനുകൾ അപഹരിച്ച ഉരുൾപൊട്ടൽ ദുരന്തങ്ങളെ അതിജീവിക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. സർക്കാരും ജനങ്ങളും ഒന്നിച്ചുനിന്നാലേ, ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകൂ. ഒപ്പം, സാങ്കേതികവിദ്യയുടെ സഹായം തേടുകയും വേണം... Kerala Flood . Rain Havoc . Landslide

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ 2 വർഷത്തിനിടെ 200ലേറെ ജീവനുകൾ അപഹരിച്ച ഉരുൾപൊട്ടൽ ദുരന്തങ്ങളെ അതിജീവിക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. സർക്കാരും ജനങ്ങളും ഒന്നിച്ചുനിന്നാലേ, ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകൂ. ഒപ്പം, സാങ്കേതികവിദ്യയുടെ സഹായം തേടുകയും വേണം. മാനം പൊട്ടിവീണ പോലുള്ള തീവ്രമഴ ദിവസങ്ങളോളം നീണ്ടുനിന്നാൽ കേരളത്തിലെ ഏതു കുന്നിൻചെരുവിലും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ട്. കുന്നിന് 30 ഡിഗ്രിയിൽ കൂടുതൽ ചെരിവുണ്ടെങ്കിൽ അതീവജാഗ്രത പുലർത്തണം. കുത്തനെ കുന്നിടിച്ചിറക്കിയ മേഖലകളിലും കുന്നിനു മുകളിൽ ജലസംഭരണികളുള്ള മേഖലയിലും പ്രത്യേക ശ്രദ്ധ വേണം.

ഉരുൾപൊട്ടൽ ലക്ഷണങ്ങൾ

ADVERTISEMENT

∙ കുന്നിൻചെരുവിലെ ഭൂമിയിൽ ചെറുതും വലുതുമായ വിള്ളലുകൾ.
∙ മേഖലയിലെ കിണറുകളിലെയും മറ്റും വെള്ളം പെട്ടെന്നു വറ്റുകയും ഉയർന്നുപൊങ്ങുകയും ചെയ്യുക.
∙ മണ്ണിനടിയിലേക്കു കുഴൽരൂപത്തിൽ വെള്ളം ഇറങ്ങിപ്പോകുക.
∙ ഭൂമിക്കടിയിൽനിന്ന് അസാധാരണമായ വെള്ളമൊഴുക്കിന്റെ ശബ്ദം.
∙ താഴ്‌വാരങ്ങളിൽ തുരങ്കസമാനമായ ദ്വാരങ്ങളിലൂടെ വെള്ളവും ചെളിയും കല്ലും പുറന്തള്ളുക.
∙ കുന്നിൻമുകളിൽ നിന്നുള്ള നീർച്ചാലുകളിലെ വെള്ളം പെട്ടെന്നു കലങ്ങുകയും ചെളി ഒഴുകിയെത്തുകയും ചെയ്യുക.
∙ മലമുകളിൽ നിന്നുണ്ടാകുന്ന അസാധാരണ ശബ്ദം.

ഈ സൂചനകളെല്ലാം ഉരുൾപൊട്ടലിൽ കലാശിക്കണമെന്നില്ല. പക്ഷേ, ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ കഴിയുന്നവർ ഇത്തരം ലക്ഷണങ്ങളെ ജാഗ്രതയോടെ സമീപിക്കണം.

പ്രതിരോധവഴികൾ

∙ ഉരുൾസാധ്യതയുള്ള കുന്നുകളിൽനിന്നു താഴേക്കുള്ള സ്വാഭാവിക നീർച്ചാലുകൾ തടസ്സപ്പെടുത്താതിരിക്കുക. വെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ നിന്നു സ്വാഭാവിക നീർച്ചാലുകളിലേക്കു ചെറിയ ചാലുകളുണ്ടാക്കുക.
∙ ഉരുൾപൊട്ടൽ സാധ്യതാമേഖലയിൽ (എൻസെസ് റിപ്പോർട്ട് 2010) അനുമതിയില്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമുള്ള ഖനനം നിയന്ത്രിക്കണം.
∙ അനിയന്ത്രിതമായി പ്രവർത്തിക്കുന്ന ചെറിയ ക്വാറികൾക്കു പകരം, സർക്കാർ മേഖലയിലോ പൊതു–സ്വകാര്യ പങ്കാളിത്തത്തിലോ പരിസ്ഥിതിസംരക്ഷണ ചട്ടങ്ങളെല്ലാം പാലിക്കുന്ന സൂപ്പർ ക്വാറികൾ പരിഗണിക്കാം.

ADVERTISEMENT

∙ ഉരുൾസാധ്യതയുള്ള കുന്നിൻമുകളിൽ വലിയ അളവിൽ വെള്ളം കെട്ടിനിന്നു മണ്ണിലേക്കിറങ്ങുന്ന വിധത്തിലുള്ള ജലസംഭരണികൾ ഒഴിവാക്കുക.
∙ 30 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള കുന്നുകളിൽ മഴക്കുഴി നിർമാണം നിരോധിക്കുക.
∙ മലയോരങ്ങളിലെ കൃഷിയിടങ്ങളിൽ കോണ്ടൂർ ബണ്ടുകൾ നിയന്ത്രിക്കുക.
∙ കുന്നിനു മുകളിലെ സ്വാഭാവികമായ കാടു നശിപ്പിക്കാതിരിക്കുക. മരങ്ങൾ വെട്ടിയ ശേഷമുള്ള കുറ്റികൾ ദ്രവിക്കുമ്പോൾ ഉണ്ടാകുന്ന കുഴികളിൽ വെള്ളമിറങ്ങുന്നത് ഭാവിയിൽ ‘കുഴലീകൃത മണ്ണൊലിപ്പിനു’ കാരണമാകും.

∙ മണ്ണുസംരക്ഷണത്തിനായി കൃഷിയിടങ്ങളിൽ കയ്യാലകളും തട്ടുകളും തയാറാക്കുമ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും ഉണ്ടാക്കണം. ഇവ കൃത്യമായി പരിപാലിക്കുകയും വേണം.
∙ മലയോരങ്ങളിൽ റോഡുകൾ നിർമിക്കുമ്പോൾ വെട്ടിയിറക്കുന്ന വശങ്ങളിൽ കൃത്യമായ ചെരിവു നൽകണം. വശങ്ങളുടെ അടിഭാഗം സംരക്ഷിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളും നടപ്പാക്കണം.
∙ റോഡുകൾ നിർമിക്കുമ്പോൾ സ്വാഭാവിക നീർച്ചാലുകൾ മൂടുകയോ വഴിതിരിച്ചുവിടുകയോ ചെയ്യരുത്. നീർച്ചാലുകൾ ഉള്ളയിടങ്ങളിലെല്ലാം കൾവർട്ടുകൾ നിർമിക്കണം.
∙ കുന്നിൻചെരുവുകളിൽ കൃഷിക്കായി കുഴിയെടുക്കുമ്പോൾ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നതു നിയന്ത്രിക്കണം. ഈ ഭാഗങ്ങളിൽ അധികജലം ഒഴുകിപ്പോകാനുള്ള ചാലുകൾ ഉറപ്പാക്കണം.

∙ കുന്നിടിച്ചു വീടുകൾ നിർമിക്കുന്ന മേഖലകളിൽ സുരക്ഷാപരിശോധനയ്ക്കു ശേഷം മാത്രം അനുമതി നൽകുക.
∙ ഉരുൾപൊട്ടൽ മേഖലകളിൽ ചെരിവിന് അനുസൃതമായ പ്രത്യേക കെട്ടിടനിർമാണ മാർഗരേഖ നടപ്പാക്കുക.
സർക്കാർ ചെയ്യേണ്ടത്
∙ ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഉൾപ്പെടുത്തി പ്രത്യേക ദൗത്യസംഘങ്ങൾ രൂപവൽക്കരിക്കുക.
∙ ദൗത്യസംഘങ്ങൾക്ക് ഉരുൾപൊട്ടൽ മേഖലകൾ തിരിച്ചറിയുന്നതിലും മുൻകരുതലുകളെക്കുറിച്ചും രക്ഷാപ്രവർത്തനരീതികളെക്കുറിച്ചും പരിശീലനം നൽകുക.
∙ ദൗത്യസംഘങ്ങളുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ മാപ്പിങ് നടത്തുക.

∙ ദുരന്തസാധ്യതാമേഖലയിൽ കഴിയുന്നവർക്കെല്ലാം ഉരുൾപൊട്ടൽ ലക്ഷണങ്ങൾ തിരിച്ചറിയാനും സ്വയംരക്ഷയ്ക്കുമുള്ള പരിശീലനം നൽകുക.
∙ മഴക്കാലത്തിനു മുൻപും തുടർച്ചയായി മഴ പെയ്യുന്ന ദിവസങ്ങളിലും കൃത്യമായ നിരീക്ഷണം നടത്തുക.
∙ ഉരുൾപൊട്ടൽ, ഭൂമി വിണ്ടുകീറൽ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടം പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി, വീട്, കൃഷിസ്ഥലം മുതലായവ നഷ്ടപ്പെടുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കാൻ നിയമനിർമാണം വേണം.

ADVERTISEMENT

നമ്മൾ ചെയ്യേണ്ടത്

∙ കനത്ത മഴ തുടർച്ചയായി പെയ്താൽ അതീവജാഗ്രത പുലർത്തുക
∙ പ്രകൃതിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക.
∙ ഉരുൾപൊട്ടൽ മുന്നറിയിപ്പു സൂചനകൾ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കുക.
∙ അപകടസാധ്യതയുണ്ടെങ്കിൽ എത്രയും പെട്ടെന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറുക.
∙ അധികൃതരുടെ നിർദേശങ്ങൾ പൂർണമായി പാലിക്കുക.
∙ വളർത്തുമൃഗങ്ങളെ കെട്ടഴിച്ചുവിടുക.
∙ മേഖലയിൽ അസാധാരണമായ പ്രതിഭാസങ്ങൾ കണ്ടാലുടൻ തദ്ദേശസ്ഥാപനങ്ങളെയോ റവന്യു അധികൃതരെയോ അറിയിക്കുക.

മുന്നറിയിപ്പ് ഫലപ്രദമോ?

പുത്തുമലയിൽ ഹൈദരാബാദിൽ നിന്നുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) സംവിധാനം പ്രയോജനപ്പെടുത്തി തിരച്ചിൽ നടത്തുന്നു

ഉരുൾപൊട്ടലിൽ നിന്നു രക്ഷപ്പെടാൻ ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യ ഓടിരക്ഷപ്പെടലാണെന്നു ശാസ്ത്രജ്ഞർ തമാശയായി പറയാറുണ്ട്. അതിൽ കുറച്ചൊക്കെ കാര്യമുണ്ടുതാനും. പക്ഷേ, സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ ഉരുൾപൊട്ടൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ ലോകത്തിന്റെ പല ഭാഗത്തും വികസിപ്പിക്കുന്നുണ്ട്.

സെൻസറുകൾ, ടിൽറ്റ് മീറ്ററുകൾ, ഓട്ടമേറ്റഡ് മഴമാപിനികൾ, ഭൂജലവിതാനം അളക്കാനുള്ള പീസോമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സംയോജിപ്പിച്ചുള്ള മൾട്ടി ഇൻസ്ട്രുമെന്റൽ മോണിറ്ററിങ് സംവിധാനമാണ് പലയിടത്തും ഉപയോഗിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പക്ഷേ, വ്യത്യസ്ത അഭിപ്രായങ്ങളാണു ശാസ്ത്രസമൂഹത്തിനുള്ളത്.

വരുന്നു, ഇറ്റാലിയൻ സാങ്കേതികവിദ്യ

ഇറ്റലിയിൽ വികസിപ്പിച്ച അക്വാസ്റ്റിക് എമിഷൻ ബേസ്ഡ് ടെക്നോളജി ഉപയോഗിച്ചുള്ള പുതിയ മുന്നറിയിപ്പു സംവിധാനം ഫലപ്രദമാണെന്നാണ് രാജ്യാന്തര വിലയിരുത്തൽ. മറ്റു സാങ്കേതികവിദ്യകളെക്കാൾ ചെലവും കുറവാണ്. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പരീക്ഷണാർഥം, കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത ഏറ്റവും കൂടുതലുള്ള 10 സ്ഥലങ്ങളിൽ മുന്നറിയിപ്പു സംവിധാനം സ്ഥാപിക്കാൻ ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും.

ഉരുൾപൊട്ടലിനു ശേഷം

∙ ചെറിയ ഉരുൾപൊട്ടലാണെങ്കിലും ദുരന്തം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ അതിവേഗം സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറുക.
∙ ഉരുൾപൊട്ടിയ മേഖലകളിലെ കല്ലും മരത്തിന്റെ അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുക.
∙ 6 മാസമെങ്കിലും ഈ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തരുത്.
∙ ഉരുൾപൊട്ടിയ ഭൂമിയിലെ വെള്ളമൊഴുകിപ്പോകാൻ നീർച്ചാലുകൾ നിർമിക്കുക. ഇല്ലെങ്കിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാകാം.
∙ ഉരുൾപൊട്ടൽ മൂലമുണ്ടാകുന്ന വിടവുകൾ നികത്താനും പുനരധിവാസത്തിനും ശാസ്ത്രീയമായ ക്ലോഷർ പരിപാടി നടപ്പാക്കണം.
∙ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ തട്ടുതട്ടായി തിരിച്ച് നീർച്ചാലുകൾ ഉണ്ടാക്കി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണം.
∙ വിടവിന്റെ ചെരിവുകളിലെ മണ്ണിനെ ബലപ്പെടുത്താൻ രാമച്ചം, ജിയോടെക്സ്റ്റൈൽസ് മുതലായവ ഉപയോഗിച്ചുള്ള ബയോ എൻജിനീയറിങ് സംവിധാനം ഉപയോഗിക്കണം.