ന്യൂഡൽഹി∙ ഭവന, വാഹന വായ്പകളും മറ്റ് ഉപഭോഗ വസ്തുക്കൾക്കുള്ള വായ്പകളും എളുപ്പത്തിൽ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉപഭോക്തൃ സൗഹാർദപരമായ നടപടികളാണ് ബാങ്കിങ് മേഖലകളിൽ ധനമന്ത്രി പ്രഖ്യാപിച്ചതിലേറെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിങ്, നോൺ–ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളിലൂടെ (എൻബിഎഫ്സി) രാജ്യമെമ്പാടും വായ്പ എളുപ്പത്തിൽ ലഭിക്കാനുള്ള നിർദേശങ്ങളാണ് ധനമന്ത്രി പങ്കുവച്ചത്. ഭവന വായ്പയിൽ ഉൾപ്പെടെ പലിശ നിരക്കും ഇനി കുറയും. ഭവന–വാഹന വായ്പകളുടെ ഉൾപ്പെടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വൈകാതെ തന്നെ കുറയുമെന്നും വിപണിയിൽ കൂടുതൽ മൂലധന ലഭ്യത ഉറപ്പാക്കാനാണ് വായ്പാനടപടികൾ ലളിതമാക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.

ADVERTISEMENT

നേരത്തേ റിസർവ് ബാങ്ക് റീപോ നിരക്കുകൾ കുറച്ചാലും റേറ്റ് കട്ടിന്റെ ഗുണഫലം ബാങ്കുകളിൽ പലതും ഉപഭോക്താക്കളിലെത്തിക്കാറില്ലായിരുന്നു. ഇത്തവണ ആ സ്ഥിതിക്കു മാറ്റമുണ്ടാകും (വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശ നിരക്കാണ് റീപോ) പലിശനിരക്ക് ഏറ്റവും കുറച്ചായിരിരിക്കും, ആർബിഐ റേറ്റ് കട്ടിന്റെ ഗുണഫലം ഇനി മുതൽ ബാങ്കുകൾ ഉപഭോക്താക്കളിലേക്കെത്തിക്കുക. ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവിൽ ഇതിന്റെ ഗുണം ലഭിക്കും. വ്യവസായങ്ങൾക്കാവശ്യമായ വർക്കിങ് ക്യാപിറ്റൽ വായ്പകളിലും ഇതു പ്രതിഫലിക്കും. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ബാങ്കുകളെല്ലാം അംഗീകരിച്ചെന്നും നിർമല പറഞ്ഞു. 

ഹൗസിങ് ഫിനാൻസ് കമ്പനികൾക്കുള്ള ദേശീയ ഹൗസിങ് ബാങ്കിന്റെ (എൻഎച്ച്ബി) ലിക്വിഡിറ്റി സപ്പോർട്ടും ഉയർത്തിയിട്ടുണ്ട്. 20,000 കോടി രൂപയാണ് അധികമായി നൽകുക. ഇതോടെ ആകെ തുക 30,000 കോടി രൂപയിലേക്കെത്തി. എൻബിഎഫ്സികളിലെ നോ യുവർ കസ്റ്റമർ (കെവൈസി) സംവിധാനത്തിന് ആധാർ ഉപയോഗപ്പെടുത്താനും അനുവാദം നൽകിയിട്ടുണ്ട്. കെവൈസി നടപടികൾ ആവർത്തിക്കുന്നത് ഒഴിവാക്കി ഒറ്റത്തവണ കൊണ്ടു തീർപ്പാക്കാനാണിത്. 

ADVERTISEMENT

വായ്പയുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ ഓരോ ഘട്ടത്തിലും ഓൺലൈനായി ‘ട്രാക്ക്’ ചെയ്യാനും ഇനി സാധിക്കും. വായ്പ നടപടികളെല്ലാം പൂർത്തിയാക്കി 15 ദിവസത്തിനകം അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉപഭോക്താവിനു തിരികെ നൽകണമെന്ന നിർദേശവും കേന്ദ്രം പൊതുമേഖലാ ബാങ്കുകൾക്കു നൽകി. വായ്പ നൽകൽ കൂടുതൽ എളുപ്പമാക്കുന്നതിനായി പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിലും ആധാറുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും അവശ്യമാറ്റങ്ങൾ വരുത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് നിർമല പറഞ്ഞു. 

English Summary: Home, Automotive and other retail loans to become cheaper says Nirmala Sitharaman

ADVERTISEMENT