മംഗളൂരു∙ നഗരത്തിനു സമീപം പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ പാളത്തിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നു പുലർച്ചെയാണു സംഭവം. മംഗലാപുരം – മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നരകിലോ മീറ്റർ വടക്കാണ്... Konkan Railway . Landslide in Konkan Railway Route . Indian Railaway . Southern Railway

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു∙ നഗരത്തിനു സമീപം പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ പാളത്തിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നു പുലർച്ചെയാണു സംഭവം. മംഗലാപുരം – മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നരകിലോ മീറ്റർ വടക്കാണ് സംഭവം. മുകളിൽനിന്ന് മണ്ണുനീക്കുന്നത് അനുസരിച്ച് ചെളിയിറങ്ങുന്നതിനാൽ ഗതാഗത തടസ്സം രണ്ടാഴ്ചയോളം നീണ്ടേക്കുമെന്ന് റെയിൽവേ അധികൃതർ സൂചന നൽകി.

മംഗളൂരുവിൽനിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംക്‌ഷനിൽ എത്തിയശേഷം യാത്ര റദ്ദാക്കി. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. അടിയന്തര പ്രവൃത്തി നടത്തി വഴിയിൽ കുടുങ്ങി കിടക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. തുടർന്ന് പാത അടച്ചിട്ട് മണ്ണു നീക്കലും അറ്റകുറ്റപ്പണിയും പൂർത്തിയാക്കാനാണു നീക്കമെന്നാണ് അറിയുന്നത്.

ADVERTISEMENT

അതേസമയം, നിലവില്‍ മണ്ണിടിഞ്ഞു വീണ കുന്നിൽ വീണ്ടുമൊരു വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും കൽപിക്കപ്പെടുന്നു. എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായാണു വിവരം.