കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. നിഷ ജോസ് കെ.മാണി... Pala ByElection, Kerala Congress, Jose K Mani, PJ Joseph

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും  മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. നിഷ ജോസ് കെ.മാണി മത്സരിക്കാനില്ലെന്നു‌ം സ്ഥാനാർഥി മാണി കുടുംബത്തിൽ നിന്നു പുറത്തുനിന്നുള്ളയാൾ ആയിരിക്കുമെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം അറിയിച്ചിരുന്നു.

യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കുന്നതായി പി.ജെ.ജോസഫ് പ്രതികരിച്ചു. രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും മത്സരിക്കുമെന്ന് സ്ഥാനാർഥി പറഞ്ഞ സ്ഥിതിക്ക് ചിഹ്നം നൽകേണ്ട പ്രശ്നം ഉദിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലായിൽ കെ.എം.മാണിയാണ് ചിഹ്നമെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ജോസ് ടോമിന്റെ പ്രതികരണം. 

കോട്ടയം ഡിസിസി പ്രസിഡന്റിന്റെ ഓഫിസിലിരുന്നു ഭക്ഷണം കഴിക്കുന്ന പി.ജെ.ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയവർ. ജോസ് ടോമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ടിവിയിൽ കണ്ടുകൊണ്ടായിരുന്നു ഭക്ഷണം കഴിക്കല്‍. ചിത്രം: റിജോ ജോസഫ്
ADVERTISEMENT

യുഡിഎഫ് ഉപസമിതി കോട്ടയം ഡിസിസി ഓഫിസിൽ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. നിഷ ജോസ് കെ.മാണിയെ സ്ഥാനാർഥിയായി നിശ്ചയിച്ചാൽ ജോസഫ് വിഭാഗം വേറേ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു നേതാക്കളെ അറിയിച്ചിരുന്നെന്നാണ് സൂചന. നിഷ ജോസ് കെ.മാണിക്കു ജയസാധ്യതയുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു ചർച്ചയ്ക്കു മുൻപു പി.ജെ.ജോസഫിന്റെ മറുപടി. ചിഹ്നം ജയസാധ്യതയുള്ള സ്ഥാനാർഥിക്കു മാത്രം. 

English Summary: Kerala Congress Pala Legislative Assembly Candidate declaration soon