പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നതായി ജോസഫ് വിഭാഗം. | P J Joseph reaction on Pala Election

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നതായി ജോസഫ് വിഭാഗം. | P J Joseph reaction on Pala Election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ∙ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നതായി ജോസഫ് വിഭാഗം. പാലായിൽ ജോസ്.കെ. മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പ്രചാരണത്തിനിറങ്ങില്ലെന്ന് കേരളാ കോൺഗ്രസ് (എം) വര്‍ക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവൻഷനിൽ പി.ജെ. ജോസഫിനെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 

സമാന്തരമായി യോഗങ്ങള്‍ വിളിച്ച് യു‍ഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു.  യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കെട്ടെയെന്നുമാണ് നിലപാട്. 

ADVERTISEMENT

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനു വേണ്ടിയുള്ള സംയുക്ത പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുമെന്നു കേരള കോൺഗ്രസ് എം (ജോസഫ് ) വിഭാഗം പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അതേസമയം, പി.ജെ. ജോസഫിന്റേതു രാഷ്ട്രീയ തീരുമാനമാണോ എന്നറിയില്ലെന്നായിരുന്നു റോഷി അഗസ്റ്റിൻ എംഎൽഎയുടെ പ്രതികരണം. ജോസ് ടോമിന്റെ വിജയസാധ്യതയിൽ ഭയപ്പാടോ ആശങ്കയോയില്ല. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് ശ്രമിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.