കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവർ വര്‍ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്പീഡ് ക്യാമറകള്‍ ഉള്ള സ്ഥലങ്ങളിലും Motor Vehicle Act, Traffic Violation, Traffic Rules, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഡിലെ നിയമ ലംഘനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കുന്ന മോട്ടര്‍ വാഹന നിയമഭേദഗതി നടപ്പിലാക്കിയശേഷം സംസ്ഥാന സര്‍ക്കാരിനു പിഴ ഇനത്തില്‍ ലഭിച്ചത് 46 ലക്ഷം രൂപ. നിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. 1,758 നിയമലംഘനങ്ങളില്‍നിന്നാണ് ഇത്ര തുക ലഭിച്ചത്. നോട്ടിസ് നല്‍കിയ പലരും തുക അടച്ചിട്ടില്ല. അതുംകൂടിയാകുമ്പോള്‍ പിഴത്തുക കൂടും.

കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവർ വര്‍ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്പീഡ് ക്യാമറകള്‍ ഉള്ള സ്ഥലങ്ങളിലും വാഹന പരിശോധന ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകള്‍ ജാഗ്രത പാലിച്ചു തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ പഴയ അവസ്ഥയില്‍ വലിയ മാറ്റമില്ല.

ADVERTISEMENT

വാഹന അപകടങ്ങള്‍ കുറഞ്ഞതായി പൊലീസും വ്യക്തമാക്കുന്നു. ഒരു വര്‍ഷം ശരാശരി 4000 പേരാണു കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നത്. ശരാശരി 40,000 പേര്‍ക്ക് പരുക്കേല്‍ക്കുന്നു. കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 4,303 പേരാണ്. 45,458 പേര്‍ക്കു പരുക്കേറ്റു. 2014ല്‍ 4,049 പേര്‍ അപകടത്തില്‍ മരിച്ചു. 2015ല്‍‌ 4,196, 2016ല്‍ 4,287, 2017ല്‍ 4,131 പേരും മരിച്ചു. 2008 മുതൽ 10 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 45,337 പേര്‍. ഒരുമാസം ശരാശരി 3,279 വാഹന അപകടങ്ങളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി 355 പേർ മരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

English Summary: New Motor Vehicles (Amendment) Act Impact in Kerala Roads