ടൊറന്റോ ∙ കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബുധനാഴ്ച, ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർഥിച്ചത്. ഇതോടെ ഒക്ടോബർ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണം ആംഭിച്ചു...Canada, Justin Trudeau

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബുധനാഴ്ച, ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർഥിച്ചത്. ഇതോടെ ഒക്ടോബർ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണം ആംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത്. 338 അംഗ പാർലമെന്റിൽ നിലവിൽ ലിബറൽ പാർട്ടിക്ക് 177ഉം കൺസർവേറ്റീവ് പാർട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170 സീറ്റുകൾ ലഭിച്ചാൽ ഭരണം നേടാം.

ലിംഗസമത്വത്തിന്റെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് 2015 നവംബറിൽ അധികാരത്തിലേറിയ ട്രൂഡോയ്ക്ക് എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര നിസ്സാരമാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നും ലിബറൽ സർക്കാരിനു കീഴിൽ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നിൽ കൂടുതൽ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രവും ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നു.

ADVERTISEMENT

എന്നാൽ തുടക്കസമയത്ത് പ്രശസ്തിയുടെയും ജനപിന്തുണയുടെയും കൊടുമുടിയിൽ നിന്ന ട്രൂഡോ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എടുത്ത തീരുമാനങ്ങൾ വീണ്ടും അധികാരത്തിലേറുന്നതിന് അദ്ദേഹത്തിനു തടസ്സമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷ ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്ന് ഇവർ സൂചിപ്പിക്കുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളും സഹായത്തോടെ ഒരുപക്ഷേ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പടികൾ കയറിയേക്കാം.

രാജ്യത്തെ ഒരു കെട്ടിട നിർമാണ കമ്പനിയെ അഴിമതിക്കേസിൽ വിചാരണ നേരിടുന്നതിൽ‌ നിന്ന് ഒഴിവാക്കാൻ ട്രൂഡോ നിയമമന്ത്രിക്കു മേൽ സമ്മർദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനത്തത്. പ്രധാനമന്ത്രിയുടെ ധാർമികത കൈമോശം വന്നെന്നും അദ്ദേഹം വിശ്വാസിക്കാൻ കൊള്ളാത്ത മനുഷ്യനാണെന്നു തെളിഞ്ഞെന്നുമാണ് പ്രതിപക്ഷ നേതാവ് ആൻഡ്രൂ ഷീർ ബുധനാഴ്ച ഇതിനോടു പ്രതികരിച്ചത്. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ട്രൂ‍‍‍‍ഡോ ഒഴിഞ്ഞു മാറിയതും പ്രതിഷേധത്തിനിടയാക്കി.

ADVERTISEMENT

ചൊവ്വാഴ്ച നാനോ റിസർച്ച് പുറത്തിറക്കിയ എക്സിറ്റ് പോൾ ഫലത്തിൽ, തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 34.6 ശതമാനവും കൺസർവേറ്റീവ് പാർട്ടിക്ക് 30.7 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ജനസഭയിൽ കേവലം ഭൂരിപക്ഷം നേടുന്നതിന് ഇത്രയും വോട്ടുകൾ പര്യാപ്തമാകില്ലെന്നാണ് ഇരുകക്ഷികളുടെയും കണക്കൂകൂട്ടൽ.

English Summary: Justin Trudeau Calls For Canadian Polls In October, Dissolves Parliament