മലപ്പുറം∙ മരിച്ചവനെ ജീവിപ്പിക്കാനും ജീവിച്ചിരിക്കുന്നവനെ കൊല്ലാനും സമൂഹ മാധ്യമങ്ങൾക്ക് കഴിയുമെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. കണ്ണിൽ കണ്ടതെല്ലാം യാഥാർഥ്യം അന്വേഷിക്കാതെ ഷെയർ ചെയ്യുന്നവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം ഇത് തുടരുകയും ചെയ്യും...Viral Video, Fake News, Social Media

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ മരിച്ചവനെ ജീവിപ്പിക്കാനും ജീവിച്ചിരിക്കുന്നവനെ കൊല്ലാനും സമൂഹ മാധ്യമങ്ങൾക്കു കഴിയുമെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. കണ്ണിൽ കണ്ടതെല്ലാം യാഥാർഥ്യം അന്വേഷിക്കാതെ ഷെയർ ചെയ്യുന്നവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം അത് തുടരുകയും ചെയ്യും. കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയാണ് ഒരു യുവാവ് പുഴയിലിറങ്ങുന്നതും ഒഴുക്കിൽ പെടുന്നതും.

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുൾ അസീസാണെന്ന രീതിയിലാണ് പ്രചാരണം. വെള്ളത്തിലിറങ്ങരുതെന്ന് ഒപ്പമുള്ളവർ മുന്നറിയിപ്പ് നൽകുന്നത് വിഡിയോയിൽ കേൾക്കാം. ഇതെല്ലാം അവഗണിച്ചാണ് യുവാവ് കല്ലുകൾ നിറഞ്ഞ പുഴയിലിറങ്ങുന്നതും ഒഴുകി പോകുന്നതും. 

ADVERTISEMENT

എന്നാൽ ഈ ദൃശ്യങ്ങളിലുള്ള യുവാവ് താൻ ജീവിച്ചിരിപ്പുണ്ടെന്ന വിഡിയോയുമായി സമൂഹമാധ്യമങ്ങളിലെത്തി. ഏതോ കാലത്തെടുത്ത വിഡിയോയാണെന്നും വീട്ടിലേക്കടക്കം ഫോൺ കോൾ വരുന്നതായും യുവാവ് പറയുന്നു. പക്ഷേ യുവാവിന്റെ വിശദീകരണ വിഡിയോ ഷെയർ ചെയ്യാൻ അധികം ആരും താൽപര്യം കാണിക്കുന്നുമില്ല.

ഇതിനിടെ പതങ്കയത്ത് ഒഴുക്കിൽപെട്ട ആഷിഖിന്റെ കുടുംബവും സുഹൃത്തുക്കളും വ്യാജ പ്രചാരണത്തിനെതിരെ രംഗത്തെത്തി.