കൊച്ചി ∙ ഇന്ന് ഇന്ത്യൻ വിപണിക്കു മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ആദ്യ മണിക്കൂറിനു ശേഷം വിൽപന സമ്മർദം നേരിടുന്നതാണ് കാണുന്നത്. ഇന്ന് രാജ്യാന്തര തലത്തിൽ ഇന്ധന വിലയിലും ഇടിവു കാണിക്കുന്നുണ്ട്. ഇതേതുടർന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുന്നുണ്ട്. ഇന്നലെ 37104.28 ൽ വ്യാപാരം അവസാനിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇന്ന് ഇന്ത്യൻ വിപണിക്കു മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ആദ്യ മണിക്കൂറിനു ശേഷം വിൽപന സമ്മർദം നേരിടുന്നതാണ് കാണുന്നത്. ഇന്ന് രാജ്യാന്തര തലത്തിൽ ഇന്ധന വിലയിലും ഇടിവു കാണിക്കുന്നുണ്ട്. ഇതേതുടർന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുന്നുണ്ട്. 

ഇന്നലെ 37104.28 ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് സൂചിക ഇന്നു രാവിലെ 37175.86 നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 37000.07 വരെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 10982.80 പോയിന്റിൽ നിന്ന് 10986.80 ൽ വ്യാപാരം ആരംഭിച്ചെങ്കിലും 10945.75 വരെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഇന്ന് മുകളിലേക്ക് 11020 ലവലിൽ റെസിസ്റ്റൻസ് നേരിടാൻ സാധ്യതയുണ്ടെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. താഴേക്ക് 109040 ലവലിലായിരിക്കും ഇന്നത്തെ സപ്പോർട്ട് എന്നാണ് വിലയിരുത്തൽ. 

ADVERTISEMENT

വിപണിയിൽ നിന്നുള്ള പ്രധാന സൂചനകൾ

∙ ആഗോള തലത്തിൽ പൊതുവേ പോസിറ്റീവായ വാർത്തകളാണു ലഭിക്കുന്നത്. ഇന്നലെയും യുഎസ് വിപണിയിൽ മെച്ചപ്പെട്ട ക്ലോസിങ്ങാണ് ലഭിച്ചത്. 

ADVERTISEMENT

∙ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രതീക്ഷിച്ചതു പോലെ ഇന്നലെ പലിശ നിരക്കുകളിൽ നേരിയ കുറവു വരുത്തുകയും ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പൊതുവേ ആഗോള വിപണികൾ പോസിറ്റീവായാണ് എടുത്തിരിക്കുന്നത്. 

∙ ഇന്ന് വ്യാപാരം നടക്കുന്ന മിക്ക ഏഷ്യൻ വിപണികളിലും പോസിറ്റീവ് പ്രവണത പ്രകടമാണ്. പ്രത്യേകിച്ച് എമേർജിങ് മാർക്കറ്റുകൾക്ക് പുതിയ ഉത്തേജക പാക്കേജ് എന്നത് പോസിറ്റീവ് ഘടകമായാണ് വിലയിരുത്തുന്നത്. 

ADVERTISEMENT

∙ രാവിലത്തെ മുന്നേറ്റത്തിനു ശേഷം ഇന്ത്യൻ വിപണിയിൽ മുൻനിര ഓഹരികളിൽ നേരിയ വിൽപന സമ്മർദം കാണിക്കുന്നുണ്ട്. 

∙ ഇന്നലെ വ്യാപാരം അവസാനിച്ച ശേഷം രണ്ട് ഇക്കണോമിക് ഡേറ്റ പുറത്തു വന്നിരുന്നു. ജൂലൈയിലെ വ്യാവസായിക വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നിലയിൽ 4.3 ശതമാനമാണ് കാണിച്ചത്. ഉപഭോക്തൃ വിലക്കയറ്റം 3.21 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി 13 ാമത്തെ മാസമാണ് ഉപഭോക്തൃ വിലക്കയറ്റം ആർബിഐ ലക്ഷ്യനിലയെക്കാൾ താഴെ വരുന്നത്. 

∙ ഇപ്പോൾ സമീപ നാളുകളിൽ ജി‍ഡിപി ഡേറ്റയും സാമ്പത്തിക സ്ഥിതിവിവരക്കണക്കുമെല്ലാം മോശമായ സാഹചര്യത്തിൽ ഉപഭോക്തൃ വിലക്കയറ്റം നിയന്ത്രണത്തിലാണ് എന്നത് വരുന്ന ആർബിഐ യോഗത്തിൽ വീണ്ടും പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് കാണിക്കുന്നത്.

∙ ഇന്ന് പൊതുവേ ബാങ്കിങ് സെക്ടറിൽ പോസിറ്റീവ് പ്രവണത കാണിക്കുന്നുണ്ട്. അതേസമയം മെറ്റൽ, ഫാർമ സെക്ടറുകളിൽ നെഗറ്റീവ് പ്രവണതയാണുള്ളത്. 

∙ എഫ്എംസിജി സെക്ടറിൽ പൊതുവേ നേട്ടം കാണിക്കുന്നു.