തൃശൂർ∙ മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജൻ (65) ആണു കൊല്ലപ്പെട്ടത്. തിയേറ്ററിനു മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ‌ കലാശിക്കുകയായിരുന്നു. തിയേറ്റർ നടത്തിപ്പുകാരനും..... Crime, Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജൻ (65) ആണു കൊല്ലപ്പെട്ടത്. തിയേറ്ററിനു മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ‌ കലാശിക്കുകയായിരുന്നു. തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്.

മാപ്രാണം വർണ തിയേറ്ററിനു സമീപം വെള്ളിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകന്‍ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു. പിന്നാലെ തർക്കവും ഉണ്ടായി. അതിനു ശേഷമാണ് തിയേറ്റർ നടത്തിപ്പുകാരനും 3 ജീവനക്കാരും ചേർന്ന് ഇവരുടെ വീട്ടിൽ കയറി അക്രമം നടത്തിയത്.

ADVERTISEMENT

കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ സംഘം രാജനെയും വിനുവിനെയും ആക്രമിക്കുകയായിരുന്നു. രാജന് കുത്തേറ്റു. ഏറെ നേരം രക്തം വാർന്നുകിടന്ന രാജൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകന്‍ വിനുവിന് ബിയർ കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു. സംഭവത്തിനു ശേഷം തിയേറ്റർ‌ നടത്തിപ്പുകാർ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.