കെഎഎസ്(കേരള അഡ്മിസിസ്ട്രേറ്റീവ് സര്‍വീസ്) ഉള്‍പ്പെടെ എല്ലാ പരീക്ഷകള്‍ക്കും മലയാളത്തില്‍കൂടി ചോദ്യ പേപ്പര്‍ നല്‍കണമെന്നു സര്‍ക്കാര്‍ പിഎസ്‌സിയോട് നിര്‍ദേശിച്ചു. ഇതില്‍ ആവശ്യമായ തീരുമാനം പിഎസ്‍സി എടുക്കുമെന്നും ചര്‍ച്ചയില്‍ ചെയര്‍മാന്‍ ഇക്കാര്യം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. | PSC Exam In Malayalam Discussion

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎഎസ്(കേരള അഡ്മിസിസ്ട്രേറ്റീവ് സര്‍വീസ്) ഉള്‍പ്പെടെ എല്ലാ പരീക്ഷകള്‍ക്കും മലയാളത്തില്‍കൂടി ചോദ്യ പേപ്പര്‍ നല്‍കണമെന്നു സര്‍ക്കാര്‍ പിഎസ്‌സിയോട് നിര്‍ദേശിച്ചു. ഇതില്‍ ആവശ്യമായ തീരുമാനം പിഎസ്‍സി എടുക്കുമെന്നും ചര്‍ച്ചയില്‍ ചെയര്‍മാന്‍ ഇക്കാര്യം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മലയാളത്തില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീറും വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്  ഐക്യമലയാള പ്രസ്ഥാനം പിഎസ്‌സി ഓഫിസിനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചു.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകള്‍ക്കാണ് പിഎസ്‌സി ഇപ്പോള്‍ മലയാളത്തില്‍ ചോദ്യ പേപ്പര്‍ നല്‍കുന്നത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കാന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല. സര്‍വകലാശാലകളില്‍ ചോദ്യപേപ്പര്‍ ഇംഗ്ലിഷില്‍ നല്‍കി മലയാളത്തില്‍ ഉത്തരമെഴുതാനുള്ള സംവിധാനമാണുള്ളത്. അതേരീതിയാണ് പിഎസ്‌സിയും പിന്‍തുടരുന്നത്.  

ADVERTISEMENT

ചോദ്യപേപ്പര്‍ മലയാളത്തിലാക്കാന്‍ വൈസ് ചാന്‍സിലര്‍മാരുടെയും പിഎസ്‌സിയുടേയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍, എന്‍ജിനീയറിങ് പോലെ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുന്ന പരീക്ഷകളുണ്ട്. മലയാളത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കുമ്പോള്‍ സാങ്കേതിക പദങ്ങള്‍ എങ്ങനെ പരാമര്‍ശിക്കും എന്നതിനെക്കുറിച്ചു പഠിക്കാന്‍ ഉന്നത സമിതിയെ നിയോഗിക്കും. മലയാളത്തില്‍ സാങ്കേതിക പദങ്ങള്‍ ലഭ്യമല്ല. ഇതിനായി വിജ്ഞാന ഭാഷാ നിഘണ്ടു തയാറാക്കും. ഇതിനായി സമിതിയെ നിയോഗിക്കും. ഓരോ വകുപ്പിനും അവരുടെ വിഷയത്തിനനുസരിച്ച് സാങ്കേതികപദം ലഭ്യമാകണം. ഇതിനു വൈസ് ചാന്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. ഭാവിയില്‍ കന്നട, തമിഴ് ഭാഷയില്‍കൂടി ചോദ്യപേപ്പര്‍ തയാറാക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഭാഷ മലയാളത്തിലാക്കാന്‍ ഇപ്പോള്‍തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം മറ്റേതെങ്കിലും ഭാഷയ്ക്കെതിരെയുള്ള നടപടിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധാരണ മറ്റു ഭാഷക്കാരുമായി സംസാരിക്കുമ്പോള്‍ ഇംഗ്ലിഷിലാണ് ആശയവിനിമയം നടത്തുന്നത്. കേന്ദ്രവുമായി കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലിഷിലാണ്. തമിഴ്, കന്നട തുടങ്ങിയ ന്യൂനപക്ഷ ഭാഷകള്‍ സംസ്ഥാനത്തുള്ളതിനാല്‍ ചില ഘട്ടങ്ങളില്‍ ആ ഭാഷ ഉപയോഗിക്കാറുണ്ട്. മറ്റെല്ലാ സാഹചര്യങ്ങളിലും മലയാളമാണ് നാം ഉപയോഗിക്കുന്നത്. മറ്റു ഭാഷകള്‍ പഠിക്കുന്നത് മലയാളത്തെ ചവിട്ടിതാഴ്ത്തികൊണ്ടാകരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷ മാത്രമല്ല കോടതി ഭാഷ മലയാളത്തിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ചരിത്രം ഉള്‍കൊള്ളുന്ന ഭാഷയാണ് മലയാളം. ആ ഭാഷ മാറ്റി വച്ചാകരുത് മറ്റുഭാഷകളുടെ പഠനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: PSC Exam In Malayalam