പാലക്കാട് ∙ ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും, കലങ്ങിമറിഞ്ഞും ക്ഷേ‍ാഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പേ‍ാഴും കേരളതീരത്തിനടുത്ത് പതിവിൽകവിഞ്ഞ ചൂടുമായി അറബിക്കടൽ ഗവേഷകർക്ക് കൗതുകമായി മാറുന്നു. ഇടവപ്പാതിയുടെ പകുതിയേ‍ാടെ....Climate

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും, കലങ്ങിമറിഞ്ഞും ക്ഷേ‍ാഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പേ‍ാഴും കേരളതീരത്തിനടുത്ത് പതിവിൽകവിഞ്ഞ ചൂടുമായി അറബിക്കടൽ ഗവേഷകർക്ക് കൗതുകമായി മാറുന്നു. ഇടവപ്പാതിയുടെ പകുതിയേ‍ാടെ തണുത്തു തുടങ്ങാറുള്ള കടൽ ഇത്തവണ പെരുമഴക്കാലത്തും അളവിൽ കവിഞ്ഞ ചൂടിലായിരുന്നു. സാധാരണ ഈ സീസണിൽ ഒരു ഡിഗ്രി വരെ ചൂട് കുറയും.  എന്നാൽ കടലിന്റെ വടക്ക്–മധ്യഭാഗത്ത് ചൂട് കുറഞ്ഞിട്ടുണ്ട് .

ബംഗാൾ ഉൾക്കടലിലും ഇതേ‍ സ്ഥിതിയായിരുന്നെങ്കിലും അവസാനഘട്ടത്തിൽ അനുപാതം മാറി. വടക്കുഭാഗത്ത് ചൂട് നിലനിൽക്കുമ്പേ‍ാൾ ബംഗാളിന്റെ തെക്കുഭാഗം സാധാരണ നിലയിലെത്തി. ന്യൂനമർദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചൂട് നിലനിൽക്കുന്നതിനാൽ ഇനിയും മഴമേഘങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്  കെ‍ാച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. തുടർച്ചയായുള്ള ശക്തമായ മഴ കുറഞ്ഞതേ‍ാടെ അന്തരീക്ഷം പെ‍ാതുവേ സാധാരണ നിലയേക്ക് എത്തുന്നതിന്റെ സൂചനയാണ് ഇപ്പേ‍ാഴുള്ളത്.

ADVERTISEMENT

കനത്ത മിന്നലും ഇടിയും ഇത്തവണ കാലവർഷത്തെ അസാധാരണമാക്കി. ഒരു പ്രദേശത്ത് കുറഞ്ഞസമയത്തിനുള്ളിൽ തുടർച്ചയായി അതിശക്തമായ മഴ ലഭിക്കുന്ന സ്ഥിതിയുണ്ടായത് ദുരന്തങ്ങൾക്ക് വഴിയെ‍ാരുക്കി. വയനാട്ടിലും നിലമ്പൂരിലും അതിതീവ്രമഴ പെയ്തു. മഴയിൽ വെള്ളത്തിന്റെ ശേഖരവും തണുപ്പും കൂടുതലായിരുന്നു. 24 മണിക്കൂറിൽ 21 സെന്റീമീറ്ററിലധികം പെയ്യുന്നതാണ് അതിതീവ്രമഴ. 7 മുതൽ 11 സെന്റീമീറ്റർവരെ ശക്തവും 11 മുതൽ 21 വരെ അതിശക്തമഴയുമായി കണക്കാക്കുന്നു. ചൊവാഴ്ച വരെ ഈ സീസണിൽ ശരാശരി കിട്ടേണ്ടതിനെക്കാൾ 13% കൂടുതൽ മഴ ലഭിച്ചു. തുലാവർഷത്തെക്കുറിച്ച് അടുത്തമാസം ആദ്യത്തേ‍ാടെ സൂചന ലഭിക്കുമെന്നാണ് നിരീക്ഷണം.