ന്യൂഡൽഹി ∙ സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദേശം. ബാങ്ക് ഇതര....Nirmala Sitharaman

ന്യൂഡൽഹി ∙ സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദേശം. ബാങ്ക് ഇതര....Nirmala Sitharaman

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദേശം. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു വായ്പകള്‍ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. ഭവന, കാര്‍ഷിക വായ്പകള്‍ക്കു പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉല്‍സവ സീസണുകളിൽ പരമാവധി വായ്പ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്പമേള നടത്തും. ഈമാസം 24നും 29നും ഇടയിലാകും 200 ജില്ലകളില്‍ ആദ്യഘട്ട മേള. അടുത്തമാസം 10നും 15നും 200 ജില്ലകളില്‍ കൂടി പരിപാടി സംഘടിപ്പിക്കും. വായ്പ തിരിച്ചടവ് മുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്കെതിരെ ഉടന്‍ നടപടി പാടില്ലെന്നും ധനമന്ത്രി നിര്‍ദേശിച്ചു. വിവിധ മേഖലകളില്‍ നികുതി ഇളവ് തീരുമാനിക്കുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ വെള്ളിയാഴ്ച ഗോവയില്‍ ചേരുന്നുണ്ട്.

ADVERTISEMENT

സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ നിരവധി പ്രഖ്യാപനങ്ങളാണു ധനമന്ത്രാലയം നടത്തിയത്. കയറ്റുമതി, റിയൽ എസ്റ്റേറ്റ് മേഖലകൾക്കായി 70,000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കയറ്റുമതി മേഖലയ്ക്ക് 50,000 കോടിയുടെയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് 20,000 കോടിയുടെയും പാക്കേജുകളാണു പ്രഖ്യാപിച്ചത്. ബാങ്ക് ലയനം ഉൾപ്പെടെയുള്ള ഉത്തേജന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Banks to organise 'loan melas' in 400 districts ​​within a month: Nirmala Sitharaman