ഹൂസ്റ്റൺ ∙‘ഹൗഡി മോദി’ സംഗമ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെക്സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംവദിച്ചു. സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു...#HowdyModi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙‘ഹൗഡി മോദി’ സംഗമ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെക്സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംവദിച്ചു. സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. ‘അടുത്ത തവണയും ട്രംപ്’ എന്ന വാചകം മോദി ആവര്‍ത്തിച്ചു. 2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിനെ ഇപ്പോൾ താങ്കളെ പരിചയപ്പെടുത്തുന്നു. നരേന്ദ്ര മോദിയുടെ നല്ല വാക്കുകള്‍ക്ക് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ കീഴിയില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടുമെന്നും ട്രംപ് വ്യക്തമാക്കി. അതിര്‍ത്തികാവല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് ട്രംപ് ഹൂസ്റ്റൺ വേദിയിൽ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും യുഎസ് പ്രസിഡന്റ് പ്രകടിപ്പിച്ചു. ഹൗഡി മോദി എന്നു ചോദിച്ചാൽ ഇന്ത്യയിൽ എല്ലാം ഗംഭീരമെന്ന പറയുമെന്നു മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളില്‍ മോദി സദസ്സിനോട്‌ പറഞ്ഞു. വർണാഭമായ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാർ പങ്കെടുത്ത ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലാണ് നടന്നത്.