പാലാ ഉപതിരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. നിലവിൽ 71.03% പോളിങ്. 101 ബൂത്തുകളിലെ കണക്കാണിത്. രണ്ട് ബുത്തുകളിൽ ഇപ്പോഴും വോട്ടർമാരുടെ നിരയുണ്ട്. വോട്ടിങ് തുടരുന്നത് പൂവരണിയിലെയും പൈങ്ങുളത്തെയും ബൂത്തുകളിൽ. ...Pala By Election, Pala Legislative assembly

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ∙പാലാ ഉപതിരഞ്ഞെടുപ്പില്‍ 71.48 ശതമാനം പോളിങ്. 1,28,037 പേരാണു വോട്ട് ചെയ്തത്. പുരുഷന്‍മാര്‍ 65301(74.43%)സ്ത്രീകള്‍-62736(68.65%).1,79,107 വോട്ടർമാരാണ് പാലായിലുള്ളത്. കഴി‍ഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77.25 ശതമാനം ആയിരുന്നു പോളിങ്. എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രീയ–സിനിമാ മേഖലയിലെ പ്രമുഖരും വോട്ടു രേഖപ്പെടുത്താനെത്തി. പാലായിൽ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. അതിനിടെ ചില ബൂത്തുകളിൽ വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാൻ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വൈകിട്ട് 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിൽ. കഴിഞ്ഞ 13 തിര‍ഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടർന്നാണ്  ഉപതിരഞ്ഞെടുപ്പ്.