പാലാരിവട്ടം പാലം അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിരിക്കുന്നതായി വിജിലൻസ് ഹൈക്കോടതിയിൽ. പാലം നിർമാണക്കമ്പനി ആർഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന്റെ ഉൾപ്പടെ അറസ്റ്റിലുള്ളവരുടെ ജാമ്യാപേക്ഷ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. | Palarivattom overbridge

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിരിക്കുന്നതായി വിജിലൻസ് ഹൈക്കോടതിയിൽ. പാലം നിർമാണക്കമ്പനി ആർഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന്റെ ഉൾപ്പടെ അറസ്റ്റിലുള്ളവരുടെ ജാമ്യാപേക്ഷ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിയുടെ മുഖ്യ സൂത്രധാരൻ സുമിത് ഗോയലാണെന്നിരിക്കെ കേസിൽ പങ്കുള്ള പ്രമുഖരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. അതുകൊണ്ടു തന്നെ പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകുന്നത് ജീവനക്കാർ ഉൾപ്പടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് തടസമാകുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

പാലാരിവട്ടം പാലം നിർമാണത്തിന് അനുവദിച്ച മൊബിലൈസേഷൻ ഫണ്ട് ആർഡിഎസ് പ്രൊജക്ട്സ് വഴി മാറ്റി ഉപയോഗിച്ചത് കണ്ടെത്തിയതായി വിജിലൻസ് കോടതിയെ അറിയിച്ചു. കരാർ ഏറ്റെടുക്കുമ്പോൾ കമ്പനി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ മുൻകൂറായി അനുവദിച്ച ഈ തുക കടബാധ്യത തീർക്കുന്നതിനാണു ചെലവഴിച്ചത്. പാലം നിർമാണത്തിനു വേണ്ടി ഈ തുക ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലം നിർമാണത്തെ ഇത് മോശമായി ബാധിച്ചു. ആർഡിഎസ് കമ്പനി രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ള നിരവധിപ്പേർക്കു കൈക്കൂലി കൊടുത്തതായി ഗോയലിന്റെ സ്വകാര്യ ലാപ്ടോപ്പിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ADVERTISEMENT

അതേസമയം വിജിലൻസ് ഉന്നം വയ്ക്കുന്ന പ്രമുഖ രാഷ്ട്രീയ നേതാവ് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് വിജിലൻസ് തയാറെടുക്കുന്നതായാണു റിപ്പോർട്ട്. അത് ഈയാഴ്ച തന്നെ ഉണ്ടായേക്കും. ഇതിനുള്ള ചോദ്യാവലി തയാറാക്കിയതായും മുൻ മന്ത്രിയെ പ്രതിചേർക്കുന്നതിന് നിയമോപദേശം തേടിയതായും റിപ്പോർട്ടുണ്ട്. 

English Summary: Palarivattom Over bridge vigilance in High Court