കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം പി.ജെ. ജോസഫാണെന്നു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. പാലായിൽ നടപ്പാക്കിയത് പി.ജെ. ജോസഫിന്റെ അജൻഡയാണ്. ഒരു എംഎൽഎ കൂടിയായാൽ ജോസ് കെ. മാണി വിഭാഗത്തിന് മേൽക്കൈ ലഭിച്ചേനെ. അതു | Pala byelection | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം പി.ജെ. ജോസഫാണെന്നു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. പാലായിൽ നടപ്പാക്കിയത് പി.ജെ. ജോസഫിന്റെ അജൻഡയാണ്. ഒരു എംഎൽഎ കൂടിയായാൽ ജോസ് കെ. മാണി വിഭാഗത്തിന് മേൽക്കൈ ലഭിച്ചേനെ. അതു തടയാനാണ് പി.ജെ. ജോസഫ് ശ്രമിച്ചത്.

പി.ജെ. ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ജോസഫിനെ നിയന്ത്രിക്കുന്നതിൽ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു. രണ്ടില ചിഹ്നം വാങ്ങി നൽകാമെന്നു നേതാക്കൾ ഉറപ്പുനൽകിയിരുന്നു. തോൽവിക്കു കാരണമായ ജോസഫിന്റെ നീക്കങ്ങൾ യുഡിഎഫ് അന്വേഷിക്കണമെന്ന് ജോസ് ടോം പറഞ്ഞു.

ADVERTISEMENT

താന്‍ സഭാ വിശ്വാസിയല്ലെന്നും പള്ളിയില്‍ പോകില്ലെന്നും പറഞ്ഞ് ജോസഫ് വിഭാഗം നേതാക്കൾ നോട്ടിസിറക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പി.ജെ. ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. യുഡിഎഫ് കണ്‍വന്‍ഷനില്‍ പി.ജെ.ജോസഫിനെ ആളുകള്‍ കൂവിയപ്പോള്‍ ജോസ് കെ.മാണി അപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ജോസഫിനെ നേതാവായി അംഗീകരിക്കില്ലെന്നും ജോസ് ടോം പറഞ്ഞു.