ന്യൂഡല്‍ഹി∙ ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. | Ashok Tanwar | Malayalam News | Haryana election

ന്യൂഡല്‍ഹി∙ ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. | Ashok Tanwar | Malayalam News | Haryana election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു.

കഴിഞ്ഞമാസം അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത അശോക് തന്‍വര്‍ ആണു രാജിവച്ചത്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു നാല് പേജ് രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് രാജി. 

ADVERTISEMENT

കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്നും ഇതിനു കാരണം രാഷ്ട്രീയ എതിരാളികളല്ല മറിച്ച് ഗുരുതരമായ ആഭ്യന്തരഭിന്നതയാണെന്നും കത്തില്‍ പറയുന്നു. ഏറെ ആലോചനകള്‍ക്കു ശേഷമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവയ്ക്കാന്‍ തീരുമാനിച്ചത്.

പോരാട്ടം വ്യക്തിപരമല്ല. ഇത്രയേറെ പാരമ്പര്യമുള്ള പാര്‍ട്ടിയെ നശിപ്പിക്കുന്ന സംവിധാനത്തിന് എതിരെയാണ് - കത്തില്‍ തന്‍വര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് തന്‍വറിനെ നീക്കി കുമാരി ഷെല്‍ജയെ നിയോഗിച്ചത്.

ADVERTISEMENT

ഹരിയാന തിരിഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി തന്‍വര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ് ചൊല്ലി സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിക്കു മുന്നിലും തന്‍വര്‍ പ്രതിഷേധിച്ചിരുന്നു.

English Summary: Ashok Tanwar, Ex-Haryana Congress Chief, Resigns From Party Before Polls