വാഷിങ്ടൺ∙ ആരോഗ്യ ഇൻഷുറൻസിന് പണം നൽകാൻ കഴിയാത്തവർ രാജ്യത്ത് പ്രവേശിക്കേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്ക് വരുന്ന മറ്റുരാജ്യത്തുള്ളവരും കുടിയേറ്റക്കാരും രാജ്യത്ത് പ്രവേശിച്ചതിനു ശേഷം മുപ്പത് ദിവസത്തിനകം ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം...Donald trump, US, Health insurance

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൺ∙ ആരോഗ്യ ഇൻഷുറൻസിനു പണം നൽകാൻ കഴിയാത്തവർ രാജ്യത്തു പ്രവേശിക്കേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്കു വരുന്ന മറ്റുരാജ്യത്തുള്ളവരും കുടിയേറ്റക്കാരും രാജ്യത്തു പ്രവേശിച്ചു മുപ്പതു ദിവസത്തിനകം ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

ഇതെടുക്കാത്തവരും സ്വന്തം ആരോഗ്യസംരക്ഷണത്തിനു പണം ഇല്ലാത്തവരും രാജ്യത്തു പ്രവേശിക്കേണ്ടെന്നാണ് വെള്ളിയാഴ്ച ട്രംപ് ഒപ്പിട്ട പ്രഖ്യാപനത്തിൽ പറയുന്നത്. നവംബർ മൂന്നിന് പുതിയ പ്രഖ്യാപനം പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവർക്കും അഭയാർഥികൾക്കും പുതിയ നിയമം ബാധകമല്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ADVERTISEMENT

യുഎസിലെ ആരോഗ്യസംരക്ഷണ സംവിധാനം നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുമായി പൊരുത്തപ്പെട്ടുവരുമ്പോൾ ആയിരക്കണക്കിന് കുടിയേറ്റക്കാരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു യുഎസ് സർക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നു ട്രംപ് പറഞ്ഞു. 2020 സാമ്പത്തിക വർഷത്തേക്ക് കഴിഞ്ഞ മാസം 18,000 അഭയാർഥികളെ മാത്രമാണ് രാജ്യത്തു വീണ്ടും താമസിപ്പിക്കാൻ അനുവദിച്ചത്.

പുതുക്കിയ അഭയാർഥി പദ്ധതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ഇമിഗ്രന്റ് വീസയിൽ യുഎസിലേക്ക് എത്തുന്നവർക്കു മാത്രമേ നിരോധനം ബാധകമാവുകയുള്ളൂവെന്നും പ്രഖ്യാപനത്തിൽ പറയുന്നു. 

ADVERTISEMENT

English Summary : Donald Trump suspends entry of immigrants who can't afford healthcare