തിരുവനന്തപുരം ∙ ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിശ്വാസ സംരക്ഷണത്തിനുവേണ്ടി പാർലമെന്റിൽ നിയമം പാസാക്കാൻ ആവില്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രചാരണം തട്ടിപ്പാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. പട്ടികജാതി–വർഗ പീഡന.Sabarimala Women entry, N K Premachandran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിശ്വാസ സംരക്ഷണത്തിനുവേണ്ടി പാർലമെന്റിൽ നിയമം പാസാക്കാൻ ആവില്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രചാരണം തട്ടിപ്പാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. പട്ടികജാതി–വർഗ പീഡന നിരോധന വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുമ്പോഴാണു കേന്ദ്രം നിയമം കൊണ്ടുവന്നത്. വസ്തുതകൾ മറച്ചുവച്ചു വിശ്വാസി സമൂഹത്തെ കബളിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ 36 ദിവസം കൊണ്ടു ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 35 ബില്ലുകളാണ് ബിജെപി സർക്കാർ പാസാക്കിയത്. ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ശബരിമല വിഷയത്തിലും നിഷ്പ്രയാസം നിയമനിർമാണം നടത്താമായിരുന്നു. പുനഃപരിശോധനാ ഹർജിയിൽ വിധി എതിരായാൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്ന മുരളീധരന്റെ പ്രസ്താവന യുക്തിക്കു നിരക്കാത്തതും മന്ത്രി പദവിക്കു യോജിക്കാത്തതുമാണ്. 

ADVERTISEMENT

ശബരിമല സംബന്ധിച്ചു ലോക്സഭയിൽ താൻ സ്വകാര്യ ബില്ലു കൊണ്ടുവന്നപ്പോൾ അതിനെതിരെ ബിജെപി വക്താവ് മീനാക്ഷി ലേഖിയെക്കൊണ്ട് എതിർപ്പ് ഉന്നയിപ്പിച്ചു. വിശ്വാസ സംരക്ഷണം ബിജെപിയുടെ അജണ്ടയിൽ ഉണ്ടെങ്കിൽ അതു ചെയ്യില്ലായിരുന്നു. ബില്ല് ഇപ്പോഴും പാർലമെന്റിന്റെ സജീവ പരിഗണനയിലുണ്ട്. അതു തള്ളിപ്പോയെന്ന ബിജെപിയുടെ പ്രചാരണം ശരിയല്ല. വിശ്വാസ സംരക്ഷണത്തിനുവേണ്ടി താൻ അവതരിപ്പിച്ച ബില്ലിനെ പിന്തുണയ്ക്കുമോയെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കണം. ബിജെപിയും സിപിഎമ്മും ഒരു പോലെ വിശ്വാസികളെ വഞ്ചിക്കുകയാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.