കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത ഷാജു പറയുന്നതു കള്ളമെന്നു പൊന്നാമറ്റം വീടിലെ അയല്‍വാസി | Manorama news| Manorama online| Jolly| Koodathai Murder

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത ഷാജു പറയുന്നതു കള്ളമെന്നു പൊന്നാമറ്റം വീടിലെ അയല്‍വാസി | Manorama news| Manorama online| Jolly| Koodathai Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത ഷാജു പറയുന്നതു കള്ളമെന്നു പൊന്നാമറ്റം വീടിലെ അയല്‍വാസി മുഹമ്മദ് ബാവ. ജോളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു ഷാജു പറയുന്നത്. എന്നാല്‍, റോയിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുന്നു. ഷാജു ഒന്നുകില്‍ പൊട്ടന്‍ കളിക്കുന്നു. അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും ബാവ മനോരമ ന്യൂസിനോട് പറഞ്ഞു.

ഷാജു സഖറിയ പറയുന്ന കാര്യങ്ങളിൽ ഒരുപാട് വൈരുധ്യങ്ങളുണ്ട്. ഭാര്യയെ കുറിച്ച് ഒന്നും അറിയില്ലെന്നു ഷാജു പറയുന്നത് വിശ്വസനീയമല്ലെന്നും ബാവ പറഞ്ഞു. റോജോയ്ക്കും രഞ്ജിക്കുമൊപ്പം അന്വേഷണത്തിന് മുൻകയ്യെടുത്തതു ബാവയാണ്. കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കും. പ്രധാനപ്രതി ജോളിക്കായി അഭിഭാഷകന്‍ ബി.എ.ആളൂർ ഹാജരാകും.

ADVERTISEMENT

ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നൽകിയത്. അസി.പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതോടെ തീരുമാനം മാറ്റി. പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം കസ്റ്റഡി അപേക്ഷ നൽകി. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

English Summary: Muhammed Bava against Jolly's husband Shaju on Koodathai Murder Case