തൃശൂർ ∙ മുളങ്കുന്നത്തുകാവ്–പൂങ്കുന്നം–തൃശൂർ റെയിൽവേ പാതയിൽ പാളം നവീകരണ ജോലിക്കൾക്കായി ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. 31 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലൊഴികെയാണ് നിയന്ത്രണം.Train regulation on Thrissur route from tomorrow.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മുളങ്കുന്നത്തുകാവ്–പൂങ്കുന്നം–തൃശൂർ റെയിൽവേ പാതയിൽ പാളം നവീകരണ ജോലിക്കൾക്കായി ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. 31 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലൊഴികെയാണ് നിയന്ത്രണം.

∙ 56605 കോയമ്പത്തൂർ–തൃശൂർ പാസഞ്ചർ ഷൊർണൂർ–തൃശൂർ റെയിൽവേ പാതയിൽ 14,17,21,24,25,28,31 തീയതികളിൽ ഭാഗികമായി റദ്ദാക്കി.

ADVERTISEMENT

∙ 56603 തൃശൂർ–കണ്ണൂർ പാസഞ്ചർ തൃശൂർ–ഷൊർണൂർ പാതയിൽ 12,15,18,22,25,26,29 തീയതികളിലും നവംബർ ഒന്നിനും ഭാഗികമായി റദ്ദാക്കി.

∙ 22150 പൂനെ–എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മുളങ്കുന്നത്തുകാവ്–എറണാകുളം ജംക്‌ഷൻ പാതയിൽ 14 മുതൽ 31 വരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ സ്പെഷൽ പാസഞ്ചർ ട്രെയിൻ ഈ പാതയിൽ സർവീസ് നടത്തും.

ADVERTISEMENT

∙ 16348 മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ 31 വരെ 45–55 മിനിറ്റു വരെ പിടിച്ചിടും.

∙ 16360 പട്ന–എറണാകുളം എക്സ്പ്രസ് മുളങ്കുന്നത്തുകാവ്–വടക്കാഞ്ചേരി പാതയിൽ ഒരു മണിക്കൂർ 15 മിനിറ്റ് 17,24,31 തീയതികളിൽ പിടിച്ചിടും.

ADVERTISEMENT

∙ 16344 മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ 31വരെ 40 മിനിറ്റ് പിടിച്ചിടും.  

∙ 16350 നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് വടക്കാഞ്ചേരി സ്റ്റേഷനിൽ 31വരെ 15 മിനിറ്റ് പിടിച്ചിടും.  

നാളെ ട്രെയിനുകൾ വൈകും

തൃശൂർ ∙ കായംകുളം–കൊല്ലം റെയിൽവേ പാതയിൽ എൻജിനീയറിങ് ജോലികൾക്കായി ട്രെയിനുകൾക്കു വേഗ നിയന്ത്രണം ഏർപ്പെടുത്തി. 16792 പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസും 16128 ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്സ്പ്രസ്  നാളെ (12) ഒരു മണിക്കൂർ 5 മിനിറ്റ് ഈ പാതയിൽ വൈകും.