ഇടപ്പള്ളിയിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയിൽ വെള്ളം കയറുകയാണ്. ഇതിനിടയിൽ ബൈക്കിലെത്തിയ യാത്രക്കാരൻ കാലുതെന്നി പിന്നാലെ വന്ന കാറിന്റെ മുന്നിലേക്ക് വീണു. കാർ കൃത്യമായി ബ്രേക്കിട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. Heavy rains, wind wreak havoc in Ernakulam.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തുടരുന്ന കനത്ത മഴ നഗരത്തെ അപ്പാടെ മുക്കുകയാണ്. അരയ്ക്കൊപ്പം വെള്ളം ഉയർന്നതോടെ ഇടപ്പള്ളിയിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയിൽ വെള്ളം കയറുകയാണ്. ഇതിനിടയിൽ ബൈക്കിലെത്തിയ യാത്രക്കാരൻ കാലുതെന്നി പിന്നാലെ വന്ന കാറിന്റെ മുന്നിലേക്ക് വീണു. കാർ കൃത്യമായി ബ്രേക്കിട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. 

കനത്ത മഴയിൽ ഗതാഗതക്കുരുക്കിൽ വലയുകയാണ് കൊച്ചി. കൊച്ചിയില്‍ വ്യാപകമായ വെള്ളക്കെട്ട് രുപപ്പെട്ടു. എംജി റോഡിലും ഇടപ്പള്ളി – അരൂര്‍ ദേശീയപാതയിലും ഗതാഗതക്കുരുക്ക് അതീവ രൂക്ഷമാണ്. കുണ്ടന്നൂരില്‍ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടില്‍ മറിഞ്ഞു. അതിനിടെ എറണാകുളത്ത് പലയിടത്തും ബൂത്തുകൾ മാറ്റി സ്ഥാപിച്ചു. പലയിടത്തും വൈദ്യുതി തകരാറും റിപ്പോർട്ട് ചെയ്യുന്നു. ചിലയിടത്ത് മെഴുകുതിരി വെട്ടത്തിലാണ് ബൂത്തുകളിൽ വോട്ടിങ് പുരോഗമിക്കുന്നത്. അതിനിടെ സൗത്ത് റയില്‍വെ സ്റ്റേഷനിലും വെള്ളം കയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതായി റെയില്‍വെ അറിയിച്ചു.

ADVERTISEMENT

എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇടമുറിയാതെ ശക്തമായ മഴ പെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും  കനത്ത മഴയാണ്.  കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ തോത് നിരീക്ഷിച്ച് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

English Summary: Heavy rains, wind wreak havoc in Ernakulam