കൊല്ലം ∙ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപും ആവണീശ്വരത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് Kerala rains, Heavy Rain lash kollam.People were evacuated.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙  ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപും ആവണീശ്വരത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പത്തനാപുരം ആവണീശ്വരത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ പ്രദേശത്തുനിന്നും 15 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 

കുന്നിക്കോട് പച്ചില മലയിലെ മണ്ണിടിയുമെന്ന് ആശങ്ക തുടരുന്നു. മൺട്രോതുരുത്തിൽ രണ്ടു വീട് തകർന്നു.പട്ടം തുരുത്ത് വെസ്റ്റിൽ സുമിയുടെ വീടും കിടപ്പറം വടക്ക് ലീലയുടെ വീടുമാണ് തകർന്നത്. കൊട്ടാരക്ക താലൂക്കിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി പുലമണ്ണിലാണു മണ്ണടിഞ്ഞത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.എംസി റോഡിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി.

ADVERTISEMENT

കൊല്ലം ജില്ലയിൽ മറ്റ് താലൂക്കുകളിലും നേരിയ തോതിൽ മഴ തുടരുന്നു. പത്തനാപുരത്ത് ഏലകൾ വെള്ളത്തിനടിയിലായി, തോടുകളും കനാലുകളും കരകവിഞ്ഞു.നെടുവത്തൂരിലും വീടുകളിൽ വെള്ളം കയറി. കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് പത്തോളം വീടുകളിൽ വെള്ളം കയറി ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. നന്ദിഗ്രാം വെള്ളത്തിനടിയിലാണ്. ദേശീയ പാതയിൽ പച്ചില വളവിൽ മണ്ണിടിച്ചിലുണ്ടായി. വിളക്കുടി ശാസ്ത്രി ജംക്ഷൻ, പഞ്ചായത്ത് ജംക്ഷൻ, എന്നിവിടങ്ങളിൽ വെള്ളം ഉയരുന്നു. ഗതാഗതം തടസപ്പെട്ടു. നിലവിൽ കൊട്ടാരക്കര താലൂക്കിലും പുനലൂർ നഗരസഭ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

English Summary: Kerala rains, Heavy Rain lash kollam.People were evacuated