കൊച്ചി ∙ പെരുമ്പാവൂരിൽ അരി വ്യാപാരിക്കു നേരെയുണ്ടായ ബ്ലാക്മെയിൽ മോഡൽ കാലടിയിലും. ഫെയ്സ്ബുക് ചാറ്റ് ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് Black Mailing, Honey Trap, Crime News, Manorama News

കൊച്ചി ∙ പെരുമ്പാവൂരിൽ അരി വ്യാപാരിക്കു നേരെയുണ്ടായ ബ്ലാക്മെയിൽ മോഡൽ കാലടിയിലും. ഫെയ്സ്ബുക് ചാറ്റ് ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് Black Mailing, Honey Trap, Crime News, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പെരുമ്പാവൂരിൽ അരി വ്യാപാരിക്കു നേരെയുണ്ടായ ബ്ലാക്മെയിൽ മോഡൽ കാലടിയിലും. ഫെയ്സ്ബുക് ചാറ്റ് ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവിടെയും പണം തട്ടാൻ ശ്രമമുണ്ടായത്. ഇന്നലെ മലയാറ്റൂർ നീലീശ്വരത്തുള്ള ട്രാവൽസ് വ്യവസായിയുടെ വീട്ടിലെത്തി മാതാവിനെ ആക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിനി ടി.ആർ.റാണിക്കെതിരെ (45) കാലടി പൊലീസ് കേസെടുത്തു.

രണ്ടാഴ്ച മുൻപു വ്യവസായി യുവതിക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഫെയ്സ്ബുക് ദൃശ്യങ്ങൾ കാണിച്ചു തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു എന്നതായിരുന്നു പരാതി. ഇതിനകം പലപ്പോഴായി പണം കൈപ്പറ്റിയതായും യുവാവ് പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഈ പരാതിയെക്കുറിച്ചു ചോദിക്കാനാണത്രെ യുവതി കാലടിയിലെത്തിയത്. 

ADVERTISEMENT

ഫെയ്സ്ബുക്കിലൂടെ സൗഹൃദത്തിലായ ട്രാവൽസ് ഉടമ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണു റാണി യുവാവിന്റെ വീട്ടിലെത്തിയത്. സ്ഥലത്തു മാതാവും മകളും മാത്രമുള്ളപ്പോഴാണ് ഇവർ എത്തിയതെന്നും മാതാവിനെ ആക്രമിച്ചതെന്നും കാണിച്ചാണു യുവാവ് കാലടി പൊലീസിനു പരാതി നൽകിയത്. സംഭാഷണം ഉച്ചത്തിലായതോടെ നാട്ടുകാർ എത്തുകയും കാലടി പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതിനിടെ യുവതി സംഭവസ്ഥലത്തുനിന്നു മുങ്ങി.

യുവതി വന്ന കാർ നാട്ടുകാർ തടഞ്ഞു പൊലീസിൽ ഏൽപിച്ചു. കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ജോസഫ് (26) പൊലീസ് കസ്റ്റഡിയിലായി. റാണിയുമായി 10 ദിവസത്തെ പരിചയം മാത്രമാണുള്ളതെന്നും ഫെയ്സ്ബുക് ചാറ്റിലൂടെയാണു പരിചയപ്പെട്ടതെന്നും യുവാവ് പൊലീസിനു മൊഴി നൽകി. കാർ തന്റേതാണെന്നും അങ്കമാലിയിൽ വന്നു തന്നെ വിളിച്ചുവരുത്തി കാറിൽ കയറുമ്പോഴാണ് ആദ്യമായി യുവതിയെ കാണുന്നതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.

ADVERTISEMENT

English Summary: Perumbavoor model blackmailing in Kalady too

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക www.manoramaonline.com/elections