കൊച്ചി ∙ മരട് ഫ്ലാറ്റ് കേസിൽ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. മരടിലെ മുൻ പഞ്ചായത്ത്‌ ഭരണസമിതിയിൽ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. | Maradu Flat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മരടിലെ 34 ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. 6.15 കോടി രൂപയാണ് അനുവദിച്ചത്. തുക ഉടൻ ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിലെത്തും. മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് 25 ന് അകം  നഷ്ടപരിഹാരം നൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതു പ്രകാരമാണു നടപടി. നടപടി ക്രമങ്ങളിലെ പുരോഗതി 25നാണ് സുപ്രീം കോടതിയെ അറിയിക്കേണ്ടത്. ‌‌

ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി നഷ്ടപരിഹാരത്തിനു ശുപാർശ ചെയ്ത ഫ്ലാറ്റ് ഉടമകൾക്ക് ഇതിനു മുൻപായി തുക കൈമാറും. നഷ്ടപരിഹാരത്തിന് അർഹരായവരിൽ 23 പേർ കൂടി ഇന്നലെ മരട് നഗരസഭയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 38 ഫ്ലാറ്റ് ഉടമകൾ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സമിതി ഇതുവരെ 107 ഫ്ലാറ്റ് ഉടമകൾക്കാണ് നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ടുള്ളത്.

ADVERTISEMENT

അതേസമയം മരട് ഫ്ലാറ്റ് കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും എത്തുകയാണ്. മരടിലെ മുൻ പഞ്ചായത്ത്‌ ഭരണസമിതിയിൽ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. നാളെ മുതലാണു രണ്ടു പേർ വീതം ഹാജരാകാൻ നോട്ടിസ് കൊടുത്തിരിക്കുന്നത്. ഇവരെ കേസിൽ സാക്ഷികളാക്കും. നിയമ ലംഘനങ്ങൾ വ്യക്തമായിട്ടും അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ. ദേവസി അടക്കമുള്ളവർ ഇടപെട്ടിരുന്നു എന്നും ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്തു എന്നും ആരോപണമുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് പഞ്ചായത്ത് അംഗങ്ങളെ വിളിപ്പിച്ചത്.

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക 

ADVERTISEMENT

English Summary: Government allowed 6.15 Cr for Maradu flat owners