ബെയ്റൂട്ട്∙ ഇസ്‍ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അൽ ബഗ്ദാദിയെ യുഎസ് സൈന്യം വധിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്‍ഡിഎഫ്). തങ്ങള്‍ക്കു രഹസ്യ വിവരങ്ങൾ കൈമാറുന്ന ചിലർ ശേഖരിച്ച ബഗ്ദാദിയുടെ അടിവസ്ത്രമാണു ഓപറേഷനിൽ നിർണായകമാ.... ISIS, USA, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്റൂട്ട്∙ ഇസ്‍ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അൽ ബഗ്ദാദിയെ യുഎസ് സൈന്യം വധിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്‍ഡിഎഫ്). രഹസ്യ വിവരങ്ങൾ കൈമാറുന്ന ചിലർ ശേഖരിച്ച ബഗ്ദാദിയുടെ അടിവസ്ത്രമാണു  ഓപ്പറേഷനിൽ നിർണായകമായതെന്നാണു വെളിപ്പെടുത്തൽ. ഇതുപയോഗിച്ചു ഡിഎൻഎ പരിശോധന നടത്തിയാണ് അബൂബക്കർ അൽ ബഗ്ദാദിയെ തിരിച്ചറിഞ്ഞതെന്നും എസ്ഡിഎഫിന്റെ ഉപദേശകൻ തിങ്കളാഴ്ച വ്യക്തമാക്കി.

യുഎസ് സേന സൈനിക നീക്കം നടത്തുന്നതിനു മുൻപു ലക്ഷ്യമിടുന്നത് അബൂബക്കർ അൽ ബഗ്ദാദിയെ തന്നെയാണന്നു 100 ശതമാനം ഉറപ്പിക്കുന്നതിനായിരുന്നു ഡ‍ിഎൻഎ പരിശോധന. ഇതിനു ശേഷം സൈനിക നീക്കം ആരംഭിച്ചു– കുർദുകൾ നയിക്കുന്ന എസ്ഡിഎഫിന്റെ ഉപദേശകൻ പൊലാറ്റ് കാൻ ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളുടെ ആൾക്കാർക്കു ബഗ്ദാദിയുടെ താമസസ്ഥലത്തു വരെ എത്താൻ സാധിച്ചിരുന്നു. ഇവിടെ നിന്നാണ് ബഗ്ദാദിയുടെ അടിവസ്ത്രം ശേഖരിച്ചത്. പല തവണയായി ബഗ്ദാദി വീടുകൾ മാറിയിരുന്നു. ജെറാബലസിലുള്ള മറ്റൊരു സ്ഥലത്തേക്കു താമസം മാറാൻ തയാറെടുക്കുന്നതിനിടയായിരുന്നു ആക്രമണം.

ADVERTISEMENT

ബഗ്ദാദിയെ ഇല്ലാതാക്കാനുള്ള തീരുമാനം ഒരു മാസം മുൻപേ എടുത്തതാണ്. എന്നാൽ യുഎസിന്റെ പിൻവാങ്ങലും തുർക്കിയുടെ കടന്നുവരവും ഞങ്ങളുടെ നീക്കങ്ങളെ തടസ്സപ്പെടുത്തി. ബഗ്ദാദിയെ പിന്‍തുടരുന്നതിലും തടസ്സം നേരിട്ടു. തുർക്കിയുടെ ആക്രമണം ബഗ്ദാദിക്കെതിരായ ഓപറേഷനും മന്ദഗതിയിലാക്കി. ആക്രമണം വിജയകരമാക്കുന്നതിൽ അവസാന മിനിറ്റുവരെ ഞങ്ങളുടെ ഇടപെടലുണ്ടായിരുന്നു. ബാരിഷ ഗ്രാമത്തിനു ചുറ്റുമായി വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ദായിഷ് (ഐഎസ്) സായുധ വിഭാഗങ്ങളുണ്ട്. ഇവരുടെ കേന്ദ്രങ്ങളെല്ലാം സൈനിക നീക്കത്തിനിടെ ലക്ഷ്യമിട്ടു– പൊലാറ്റ് കാൻ വ്യക്തമാക്കി.

അബൂബക്കർ അൽ ബഗ്ദാദിയുടെ പുതിയ താമസ സ്ഥലത്തേക്കുള്ള സുരക്ഷിതമായ സഞ്ചാരത്തിനു നേതൃത്വം നൽകിയത് ഭീകരൻ അബു അൽ ഹസൻ ആയിരുന്നു. ബാരിഷയിൽ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ വിജയിച്ചില്ലെങ്കിൽ, പുതിയ വീട്ടിൽവച്ചു ബഗ്ദാദിയെ വധിക്കാൻ പ്ലാൻ ബിയും തയ്യാറായിരുന്നു. എസ്ഡിഎഫ് ഇന്റലിജൻസ്, അബു അൽ ഹസനെ നിരീക്ഷിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷനു സഹായമാകുന്ന രീതിയിൽ ചില വിവരങ്ങള്‍ കുർദുകള്‍ നല്‍കിയിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ മേയ് 15 മുതൽ തന്നെ യുഎസ് ചാരസംഘടനയായ സിഐഎയ്ക്കൊപ്പം സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും ബഗ്ദാദിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നെന്നാണു കാൻ പറയുന്നത്. കിഴക്കൻ സിറിയയിലെ ദേറൽസോറിൽ നിന്ന് ഭീകരൻ ഇദ്‍ലിബിലേക്കു മാറിയതു കണ്ടെത്തിയത് ഇങ്ങനെയാണ്.

ADVERTISEMENT

നായയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുൾപ്പെടെയാണു സിറിയയിൽ ഐഎസ് തലവന്റെ ഒളിസങ്കേതത്തിനു നേരെ യുഎസ് സൈന്യം ഇരച്ചെത്തിയത്. ഓപ്പറേഷനിൽ പങ്കെടുത്ത കെ 9 നായയുടെ ചിത്രം ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച പുറത്തുവിട്ടു. എന്നാൽ നായയുടെ പേരു പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ നായ സുഖം പ്രാപിച്ചുവരുന്നതായാണു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. യുഎസ് സൈന്യത്തിന്റെ ഡെൽറ്റാ ഫോഴ്സ് നടത്തിയ ഓപറേഷനില്‍ മൂന്നു കുട്ടികളോടൊപ്പമാണു അബൂബക്കർ അൽബഗ്ദാദി മരണപ്പെട്ടത്. 

ADVERTISEMENT

യുഎസ് സൈന്യത്തിന്റെ കയ്യിൽപെടാതെ ഭയന്നോടിയ ബഗ്ദാദി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ അ​ഞ്ചു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ബഗ്ദാദി ‘നായയെപ്പോലെയാണു മരിച്ചതെന്നാണു’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ബഗ്ദാദിയെ കൊലപ്പെടുത്തുന്നതിനോ, പിടികൂടുന്നതിനോ ആവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് 25 ദശലക്ഷം യുഎസ് ഡോളറാണു പ്രതിഫലമായി യുഎസ് പ്രഖ്യാപിച്ചിരുന്നത്.

English Summary: Syrian Democratic Forces say Baghdadi's underwear was DNA tested before raid