കൊച്ചി ∙ യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ മുതലെടുത്ത് കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം പിടിക്കാന്‍ ഇടതുമുന്നണി ആലോചന. ഈ മാസം 13നു നടക്കുന്ന ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും. യുഡിഎഫിന് നേര്‍ത്ത ഭൂരിപക്ഷം...Kochi Coporation, LDF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ മുതലെടുത്ത് കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം പിടിക്കാന്‍ ഇടതുമുന്നണി ആലോചന. ഈ മാസം 13നു നടക്കുന്ന ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും. യുഡിഎഫിന് നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള കോര്‍പറേഷനില്‍, ഇടഞ്ഞു നില്‍ക്കുന്ന മൂന്നു യുഡിഎഫ് അംഗങ്ങളുടെ പിന്തുണയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

ടി.െജ.വിനോദിന്‍റെ രാജിയോടെ 73 ആണ് കൊച്ചി കോര്‍പറേഷനിലെ ആകെ കൗണ്‍സിലര്‍മാരുെട എണ്ണം. ഇതില്‍ 37 പേര്‍ യുഡിഎഫാണ്. ഇടതുപക്ഷത്ത് 34. രണ്ടു ബിജെപിക്കാരും. യുഡിഎഫിനൊപ്പമുളള 37ല്‍ 2 വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ അനുകൂലികളാണ്. ധനകാര്യ സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോണ്‍ഗ്രസ് അംഗത്തിന്‍റെ മനസും മേയര്‍ക്കൊപ്പമെന്നാണ് സൂചന. മേയറെ നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയാല്‍ ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ഈ മൂന്നു പേരുടെയും പിന്തുണ യുഡിഎഫിനെതിരാകുമോ എന്ന ആശങ്കയും മുന്നണി നേതൃത്വത്തിനുണ്ട് .

ADVERTISEMENT

യുഡിഎഫിലെ ഈ ആശയക്കുഴപ്പമാണ് ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ഇടതുമുന്നണി ആലോചനകളുടെ അടിസ്ഥാനം. യുഡിഎഫ് പക്ഷത്തെ മൂന്ന് വിമതര്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്താലും,വോട്ടു രേഖപ്പെടുത്താതെ വിട്ടു നിന്നാലും അത് ഇടതുമുന്നണിക്ക് നേട്ടമാകും. അങ്ങിനെ വന്നാല്‍ രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ബിജെപിയുെട നിലപാടും നിര്‍ണായകമാകും.

സാധാരണഗതിയില്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടു െചയ്യാതെ വിട്ടുനില്‍ക്കാറുള്ള ബിജെപി ഇത്തവണ സ്വീകരിക്കേണ്ട നിലപാട് ഇനിയും തീരുമാനിച്ചിട്ടില്ല . എന്നാല്‍ മേയറെ മാറ്റിയാലും ഇല്ലെങ്കിലും മുഴുവന്‍ യുഡിഎഫ് അംഗങ്ങളും ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

ADVERTISEMENT

English Summary: LDF Move for Deputy Mayor post in Kochi Coporation