മുംബൈ∙ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന ബിജെപിയുടെ വാദത്തെ പരിഹസിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. 15 ദിവസമായിട്ടും അനുനയത്തിന് വഴങ്ങാത്ത ബിജെപിയുടെ നിലപാടിനെ ചൂണ്ടിക്കാണ്ടി പതിനഞ്ചു ദിവസമല്ല ഒരു മാസമെടുത്ത് ബിജെപി തങ്ങളുടെ അവകാശവാദം തെളിയിക്കേണ്ടെന്നും ശിവസേന നൈതാവ് സഞ്ജയ് റാവുത്ത് വെല്ലുവിളിച്ചു...Maharashtra government Formation, Congress, NCP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടരുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹിബ് തോറത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയും ശിവസേനയും തമ്മിൽ കടുത്ത വാഗ്വാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. തോറത്തിനു പുറമേ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ പൃഥ്വിരാജ് ചൗഹാൻ, സുശീൽ കുമാർ ഷിൻഡെ എന്നിവരും പവാറിനെ കാണാനെത്തിയിട്ടുണ്ട്. ശിവസേന നേതാവ് സജ്ഞയ് റാവുത്തുമായി ശരദ് പവാർ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച.

ബിജെപി ഇതരസർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരണമെന്ന വികാരം അശോക് ചൗഹാൻ ചർച്ചയിൽ പങ്കുവച്ചു. ഉദ്ധവ് താക്കറെ ബിജെപിക്കു കൃത്യമായ സന്ദേശമാണ് നൽകിയത്. ശരദ് പവാറുമായി എല്ലാവിധ സാധ്യതകളും ചർച്ച ചെയ്തെന്നും അശോക് ചൗഹാൻ പറഞ്ഞു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന ബിജെപിയുടെ വാദത്തെ പരിഹസിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. 15 ദിവസമായിട്ടും അനുനയത്തിന് വഴങ്ങാത്ത ബിജെപിയുടെ നിലപാടിനെ ചൂണ്ടിക്കാണ്ടി പതിനഞ്ചു ദിവസമല്ല ഒരു മാസമെടുത്ത് ബിജെപി തങ്ങളുടെ അവകാശവാദം തെളിയിക്കേണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വെല്ലുവിളിച്ചു.

ADVERTISEMENT

കാവല്‍മന്ത്രിസഭയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിപദം രാജിവച്ചതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ശിവസേനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ശക്തമായ ഭാഷയിലായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മറുപടി നൽകിയത്. ശിവസേനയ്ക്കു താത്പര്യം പ്രതിപക്ഷത്തോടെയാണെന്നും താക്കറെയുടെ സാന്നിധ്യത്തില്‍ 50:50 ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഉദ്ധവ് താക്കറെയെ കാണാൻ ശ്രമിച്ചു, എന്നാൽ ഫോണ്‍ പോലും എടുത്തില്ല. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. ശിവസേന പലവട്ടം അപമാനിച്ചു, സേനയുടെ പ്രകോപനം അംഗീകരിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

എന്നാൽ ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയെന്നുമാണ് ഫഡ്നാവിസിനു മറുപടിയായി ഉദ്ധവ് താക്കറെ പറഞ്ഞത്. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്നും താക്കറെ വ്യക്തമാക്കി. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നൽകിയ വാക്ക് പാലിക്കണം. അധികാരം തുല്യമായി പങ്കുവയ്ക്കണം. അതിനു തയാറാകാത്ത സാഹചര്യത്തിൽ മറ്റു ചർച്ചകൾക്കു പ്രസക്തിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ADVERTISEMENT

English Summary : Maharashtra Govt Formation : State Cong Leaders Meeting NCP's Sharad Pawar