ന്യൂഡൽഹി ∙ ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷമായതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വായു മലിനീകരണം നേരിടാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കുറ്റപ്പെടുത്തി. Japanese Technology To Fight Pollution? Top Court Asks Centre To Explore.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡല്‍ഹിയില്‍ വായു  മലിനീകരണം വീണ്ടും രൂക്ഷമായതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വായു മലിനീകരണം നേരിടാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കുറ്റപ്പെടുത്തി. പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ ഡിസംബർ മൂന്നിന് കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായു മലിനീകരണത്തെ ചെറുക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജപ്പാനിൽ നിന്നുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു.

ADVERTISEMENT

പഞ്ചാബ് ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളില്‍ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ വീണ്ടും തുടങ്ങിയതോടെ ഡല്‍ഹിയിലെ വായുനിലവാര സൂചിക (എക്യുഐ) നാനൂറ്റി അറുപത്തി ഏഴിലെത്തി. പൂജ്യം മുതല്‍ അന്‍പത് വരെയാണ് ഏറ്റവും നല്ല വായുനിലവാരം. 

വായുനില വരും ദിവസങ്ങളിലും മോശമാകാനാണു സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റീജനൽ ഫോർകാസ്റ്റിങ് സെന്റർ മേധാവി കുൽദീപ് ശ്രീവാസ്തവയുടെ വിശദീകരണം. തിങ്കളാഴ്ച എക്യുഐ 360 ആയിരുന്നെങ്കിൽ ഇന്നലെയതു 417ലെത്തി. 

ADVERTISEMENT

ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 2.5 ന്റെ നില 292 എന്ന നിലയിലെത്തി. 0–60 വരെയാണു പിഎം 2.5 ന്റെ സുരക്ഷിത നില. പിഎം 10 ന്റെ നിലയാകട്ടെ 436 എന്ന നിലയിലെത്തി. സുരക്ഷിത നില 100 ആണ്.

സംസ്ഥാനത്തെ 37 വായുനിരീക്ഷണ കേന്ദ്രങ്ങളിലും എക്യുഐ ഗുരുതരാവസ്ഥയാണു രേഖപ്പെടുത്തിയത്. സഫാറിന്റെ കണക്കനുസരിച്ചു നഗരത്തിലെ വായുമലിനീകരണത്തിന്റെ 25 ശതമാനവും കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമാണ്.. 

ADVERTISEMENT

English Summary: Japanese Technology To Fight Pollution? Top Court Asks Centre To Explore