തൃശൂർ ∙ കണ്ടവർ കണ്ടവർ ആ വാർത്ത മനസ്സിൽ കൊണ്ടു നടന്നത് വെറുതെയായില്ല. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്പോർട്ട് അടക്കമുള്ള ഏതാനും രേഖകൾ തിരിച്ചുകിട്ടി. ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒർജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ്....Vishnu Prasad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കണ്ടവർ കണ്ടവർ ആ വാർത്ത മനസ്സിൽ കൊണ്ടു നടന്നത് വെറുതെയായില്ല. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്പോർട്ട് അടക്കമുള്ള ഏതാനും രേഖകൾ തിരിച്ചുകിട്ടി. ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒർജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാർത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കൽ സ്വദേശി ഇമ്രാനുമാണ് സ്വരാജ് റൗ‍ഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ കണ്ടെത്തിയത്.

കുറുപ്പം റോ‍ഡിൽ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഇവിടെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പുറത്തിറങ്ങിയപ്പോൾ ഫയൽ കാണുകയായിരുന്നു. സംശയം തോന്നിയ ഇവർ വിഷ്ണുവിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുപ്രസാദ് എത്തി ഫയൽ ഏറ്റുവാങ്ങി. വെള്ളിയാഴ്ച ‘മലയാള മനോരമ’യിൽ വാർത്ത വായിച്ച ഷാഹിദ്, വിഷ്ണുപ്രസാദിന്റെ അവസ്ഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വിഷ്ണുപ്രസാദിന്റെ തിരിച്ചറിയൽ കാർഡും യോഗ്യത സർട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്.

ADVERTISEMENT

‍‍‍‍ഞായറാഴ്ച തൃശൂർ റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വച്ചാണ് വിഷ്ണുപ്രസാദിന്റെ ബാഗ് മോഷണം പോയത്. ഏഴു വർഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്.

വിഷ്ണുവിന് വേണ്ടി അഭ്യർഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ നാല് ദിവസങ്ങളായി തൃശൂർ നഗരത്തിൽ അലയുകയാണെന്നും ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിൻ ബാഗ് നഷ്ടപ്പെട്ട വാർത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.

ADVERTISEMENT

English Summary: Vishnu Prasad Got Certificates Back