സിംഗപ്പൂർ∙ രാജ്യത്തെ ആദ്യ മനുഷ്യക്കടത്ത് കേസിൽ ഇന്ത്യൻ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി. നിശാ ക്ലബുകൾ നടത്തിയിരുന്ന പ്രിയങ്ക ഭട്ടാചാര്യ Couple who ran nightclubs first to be convicted of labour trafficking here, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പൂർ∙ രാജ്യത്തെ ആദ്യ മനുഷ്യക്കടത്ത് കേസിൽ ഇന്ത്യൻ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി. നിശാ ക്ലബുകൾ നടത്തിയിരുന്ന പ്രിയങ്ക ഭട്ടാചാര്യ രാജേഷ്  (31), മൽക്കർ സവലരാം ആനന്ദ് (51) എന്നിവരാണു ജോലിക്കാരായ മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ വിചാരണ നേരിട്ടത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. 

തൊഴിൽ വീസയിൽ സിംപ്പൂരിലെത്തിച്ച ബംഗ്ലദേശി പെൺകുട്ടികൾക്കു കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. പ്രതിമാസം 60,0000 രൂപയോളം ശമ്പളം വാഗ്ദാനം ചെയ്തെങ്കിലും  നൽകിയിരുന്നില്ല. ആറ് മുറികളുള്ള ഫ്ലാറ്റിൽ ദമ്പതികൾക്കൊപ്പമാണ് യുവതികളും താമസിച്ചിരുന്നത്. യുവതികളെ ഫ്ലാറ്റ് വിട്ടുപോകാൻ അനുവദിച്ചിരുന്നില്ല. ഉപഭോക്താക്കൾ ടിപ്പായി നൽകുന്ന തുക പോലും ദമ്പതികളാണ് കൈപ്പറ്റിയിരുന്നത്. 

ADVERTISEMENT

നിത്യ സന്ദർശകർക്കൊപ്പം രാത്രി ചെലവഴിക്കാൻ യുവതികളെ നിർബന്ധിച്ചിരുന്നു. പീഡനം സഹിക്കാൻ കഴിയാതെ യുവതികളിൽ ഒരാൾ 2016 മേയിൽ നെറ്റ്ക്ലബിൽ നിന്ന് ഒളിച്ചോടി. മൂന്നു മാസത്തെ ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് രണ്ട് യുവതികൾ 2016 ജൂൺ ഒന്നു മുതല്‍ ജോലിക്കു പോകാതെയായി.

പാസ്പോർട്ട് ദമ്പതികൾ പിടിച്ചെടുത്തതായും അതിക്രൂരമായ മർദനത്തിന് ഇരയാക്കിയതായും യുവതികൾ ആരോപിച്ചു. ഇതെല്ലാം ദമ്പതികൾ നിഷേധിച്ചു. യുവതികളെ വ്യേശ്യാവൃത്തിക്കു പ്രേരിപ്പിച്ചിരുന്നില്ലെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ബ്ലംഗ്ലദേശിലേക്കു തിരിച്ചു പോകണമെങ്കിൽ നഷ്ടപരിഹാരമായി ഭീമമായ തുക നൽകണമെന്നു പ്രിയങ്ക പറഞ്ഞതായി യുവതികളിലൊരാൾ വെളിപ്പെടുത്തി. ദമ്പതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 

ADVERTISEMENT

English Summary: Couple who ran nightclubs first to be convicted of labour trafficking here