കൊച്ചി ∙ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിലെ സംശയങ്ങൾ നീക്കിയ ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുപ്രീം കോടതി ഉത്തരവിൽ ചില സംശയങ്ങളുണ്ട്. ഇക്കാര്യം അഡ്വക്കറ്റ് ജനറലുമായി സംസാരിക്കും. അതിനുശേഷം വ്യക്തമായ . ...Sabarimala News| Sabarimala women Entry | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിലെ സംശയങ്ങൾ നീക്കിയ ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുപ്രീം കോടതി ഉത്തരവിൽ ചില സംശയങ്ങളുണ്ട്. ഇക്കാര്യം അഡ്വക്കറ്റ് ജനറലുമായി സംസാരിക്കും. അതിനുശേഷം വ്യക്തമായ നിലപാട് എടുക്കും. ശബരിമലയിൽ ഭക്തജനങ്ങൾക്കു സുഗമമായ ദർശനം ഉറപ്പു വരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. യുവതീപ്രവേശ വിധിയിലെ സർക്കാർ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ശാന്തമായ തീർഥാടനമാണു പ്രതീക്ഷിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല.

ADVERTISEMENT

ഏതെങ്കിലും തരത്തിൽ ദർശനത്തിനു യുവതികളെത്തിയാൽ തടയാൻ തന്നെയാണു പ്രതിഷേധിക്കുന്നവരുടെ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അധികൃതർ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ്.

English Summary: Kerala DGP Loknath Behera on Sabarimala security and women's entry