ചെന്നൈ∙ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്നു ചെന്നൈയിലെത്തും IIT-Madras student Fathima Latheef suicide: Higher Education secretary will visit campus.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മദ്രാസ് ഐഐടിയിലെ മലയാളി  വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച  ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്നു ചെന്നൈയിലെത്തും. മദ്രാസ് ഐഐടിയിലെത്തി സ്ഥിതി വിലയിരുത്തി  വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്  മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ സെക്രട്ടറി ആർ.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി.മുരളീധരൻ പൊക്രിയാലിനെ കണ്ട്, വിഷയത്തില്‍ ഇടപടണെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്രയും വേഗം നടപടിയുണ്ടാകുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിനെ വിളിച്ച് വി.മുരളീധരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക്  ബലം നല്‍കുന്ന എഫ്ഐആര്‍ മനോരമ ന്യൂസിന് ലഭിച്ചു. നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയില്‍ സഹപാഠിയാണ് മൃതദേഹം ആദ്യം കണ്ടെതെന്നാണ് എഫ്ഐആറിലുള്ളത്.  ഐഐടിയിലെ സരയൂ ഹോസ്റ്റലിലെ 349–ാം നമ്പര്‍ മുറിയില്‍ ഒന്‍പതാം തീയതി രാവിലെ പതിനൊന്നിനാണ് ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ADVERTISEMENT

വിളിച്ചിട്ടു ഫോണെടുക്കാത്തതിനെ തുടര്‍ന്ന് മാതാവ് അലീനയെന്ന സഹപാഠിയെ വിളിക്കുകയായിരുന്നു. ഈ കുട്ടി മുറിയുടെ ജനല്‍പ്പാളി തുറന്നുനോക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഈ വിവരം  ഹോസ്റ്റല്‍ വാര്‍ഡന്‍ ലളിതയാണ് കോട്ടൂര്‍പുര പൊലീസില്‍ അറിയിക്കുന്നത്.  നൈലോണ്‍ കയറില്‍  ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാത്രി 12 മണിവരെ ഫാത്തിമയെ മുറിയില്‍ സഹപാഠികള്‍ കണ്ടിരുന്നു. ദുഃഖിച്ചിരിക്കുന്ന നിലയിലായിരുന്നു ഫാത്തിമയെന്ന് സഹപാഠികള്‍ മൊഴി നല്‍കിയെന്നും എഫ്ഐആറിലുണ്ട്.

English Summary: IIT-Madras student Fathima Latheef suicide: Higher Education secretary will visit campus