കൽപ്പറ്റ∙ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ വീഴ്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി. ഷഹ്‌ലയെ ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപകൻ ഷിജിലിനെ സസ്പെന്‍ഡ് ....Education Minister, Snake bite death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപ്പറ്റ∙ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ വീഴ്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി. പ്രാഥമിക അന്വേഷണത്തിൽ, കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ വൈകിപ്പിച്ചത് അധ്യാപകനാണെന്നാണ് മനസിലാകുന്നത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകൻ ഷിജിലിനെ സസ്പെന്‍ഡ് ചെയ്തത്. കുട്ടിക്ക് പാമ്പു കടിയേറ്റെന്ന് അറിഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ താമസിപ്പിച്ചത് കുറ്റകരമായ അനാസ്ഥയാണ്. കൂടുതല്‍ ഉത്തരവാദികളുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.  

ക്ലാസുകളിൽ കുഴികൾ ഉണ്ടെങ്കിൽ വെള്ളിയാഴ്ച തന്നെ നികത്താന്‍ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുഃഖകരമായ പാഠമാണ് സംഭവത്തിൽ നിന്നും പഠിക്കാനായത്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കരുതൽ നടപടികളെടുക്കും. ക്ലാസിനു പുറത്ത് ചെരിപ്പുകൾ അഴിച്ചിടാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവിടെ അങ്ങനെ ചെയ്തതെന്ന് അന്വേഷിക്കും. ശനിയാഴ്ച കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ADVERTISEMENT

സർവജന സ്കൂളിന് കെട്ടിടം നിർമിക്കാനായി ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് നേരത്തെതന്നെ അനുവദിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചു പണിയാനാണ് ഈ തുക കൊടുത്തതെന്നാണ് മനസിലാകുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിനു കാത്തുനിൽക്കാതെ ക്ലാസിലെ എല്ലാ കുഴികളും മൂടി അറ്റകുറ്റപ്പണികൾ തീർക്കും. പിടിഎ ഭാരവാഹികളുടേയും ഹെഡ്മാസ്റ്റർമാരുടെ യോഗം എല്ലാ ജില്ലകളിലും നടക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary : Education minister's reaction on snake bite death