ബെംഗളൂരു ∙ മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ ‘രാത്രിനാടക’ ത്തിൽ വെളിപ്പെടുത്തലുമായി മുൻ കേന്ദ്ര മന്ത്രി. ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കുന്നതിനായിരുന്നെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ അനന്ത്..... Devendra Fadnavis

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ ‘രാത്രിനാടക’ ത്തിൽ വെളിപ്പെടുത്തലുമായി മുൻ കേന്ദ്ര മന്ത്രി. ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കാനായിരുന്നെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു. വിമത നീക്കം നടത്തിയ എൻസിപി നേതാവ് അജിത് പവാറിനെ കൂട്ടുപിടിച്ച് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരിച്ചത് കേന്ദ്ര ഫണ്ടിന്റെ ദുരുപയോഗം തടയാനാണെന്നും ഹെഗ്ഡെ പറഞ്ഞു.

23നു രാവിലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ 26നു വൈകിട്ടാണ് ഇരുവരും രാജിവയ്ക്കുന്നത്. എന്നാൽ ഫഡ്നാവിസിന്റെ തന്ത്രപരമായ നീക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നെന്നാണ് ഹെഗ്ഡെയുടെ വെളിപ്പെടുത്തൽ. വെറും 80 മണിക്കൂർ മാത്രമാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നത്.

ADVERTISEMENT

എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് 15 മണിക്കൂറിനുള്ളിൽ 40,000 കോടി രൂപയുടെ അഴിമതി തടയാൻ ഫഡ്നാവിസിന് സാധിച്ചു. ശിവസേനയുടെ നേതൃത്വത്തിൽ ത്രികക്ഷി സർക്കാർ അധികാരത്തിൽ ഏറിയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുമായിരുന്നെന്നും ഹെഗ്ഡെ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ യെല്ലാപുർ മണ്ഡലത്തിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ അനന്ത് കുമാറിനെ തള്ളി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തു വന്നു. മുഖ്യമന്ത്രിയായപ്പോൾ അത്തരത്തിലുള്ള നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.

ADVERTISEMENT

English Summary: Fadnavis made CM second time to 'protect' Rs 40,000 crore central funds, claims Ananth Kumar Hegde