ഇടിഞ്ഞു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വാതിൽപ്പടിയിലായിരുന്നു നൂർ എന്ന ആ പെൺകുട്ടി ഹൃദയം നുറുങ്ങി കരഞ്ഞത്. അവളുടെ മുഖത്തും ദേഹമാകെയും രക്തമായിരുന്നു. സമീപത്തിരുന്ന കുഞ്ഞനുജൻ സാലെമിന്റെ മുഖത്തും രക്തച്ചാലുകള്‍. സിറിയൻ സന്നദ്ധ സേവകരായ... Syrian War Turkey Attack

ഇടിഞ്ഞു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വാതിൽപ്പടിയിലായിരുന്നു നൂർ എന്ന ആ പെൺകുട്ടി ഹൃദയം നുറുങ്ങി കരഞ്ഞത്. അവളുടെ മുഖത്തും ദേഹമാകെയും രക്തമായിരുന്നു. സമീപത്തിരുന്ന കുഞ്ഞനുജൻ സാലെമിന്റെ മുഖത്തും രക്തച്ചാലുകള്‍. സിറിയൻ സന്നദ്ധ സേവകരായ... Syrian War Turkey Attack

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിഞ്ഞു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വാതിൽപ്പടിയിലായിരുന്നു നൂർ എന്ന ആ പെൺകുട്ടി ഹൃദയം നുറുങ്ങി കരഞ്ഞത്. അവളുടെ മുഖത്തും ദേഹമാകെയും രക്തമായിരുന്നു. സമീപത്തിരുന്ന കുഞ്ഞനുജൻ സാലെമിന്റെ മുഖത്തും രക്തച്ചാലുകള്‍. സിറിയൻ സന്നദ്ധ സേവകരായ... Syrian War Turkey Attack

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്നോടൊന്നു പറയൂ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ടില്ലെന്ന്... ദയവു ചെയ്തു പോകല്ലേ അച്ഛാ ...’ ഇടിഞ്ഞു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വാതിൽപ്പടിയിലായിരുന്നു നൂർ എന്ന ആ പെൺകുട്ടി ഹൃദയം നുറുങ്ങി കരഞ്ഞത്. അവളുടെ മുഖത്തും ദേഹമാകെയും രക്തമായിരുന്നു. സമീപത്തിരുന്ന കുഞ്ഞനുജൻ സാലെമിന്റെ മുഖത്തും രക്തച്ചാലുകൾ. സിറിയൻ സന്നദ്ധ സേവകരായ വൈറ്റ് ഹെൽമറ്റ്സിന്റെ ക്യാമറയിലായിരുന്നു ഈ ദാരുണദൃശ്യം പതിഞ്ഞത്. 

കഴിഞ്ഞ ദിവസം ഉത്തര സിറിയയിലെ മാറാത്ത് അൽ–നുമാനിൽ പ്രസിഡന്റ് ബാഷർ അൽ അസാദിന്റെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതാണു നൂറിന്റെയും സാലെമിന്റെയും പിതാവ്. ദേർ‍ ഷാർഖിയിലുള്ള ഗ്രാമത്തിൽ നിന്ന് ആഭ്യന്തര യുദ്ധം കാരണം ഓടി രക്ഷപ്പെട്ടതായിരുന്നു നൂറിന്റെ കുടുംബം. മുത്തശ്ശിയുടെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നിറങ്ങുമ്പോഴായിരുന്നു യുദ്ധവിമാനങ്ങൾ പറന്നെത്തി ബോംബ് വർഷിച്ചത്.  മാറാത്ത് അൽ–നുമാനിലെ ചന്തയിൽ ഉൾപ്പെടെ സൈന്യം തിങ്കളാഴ്ച ബോംബിട്ടു. 

ADVERTISEMENT

ആക്രമണത്തിൽ നൂറിന്റെ പിതാവ് മാത്രമല്ല മുത്തശ്ശിയും അവരുടെ സഹോദരിയും കൊല്ലപ്പെട്ടു. ആ രണ്ടു കുരുന്നുകൾ രക്ഷപ്പെട്ടെങ്കിലും സിറിയയിലെ അവസ്ഥ അതീവ പരിതാപകരമാണെന്നാണു സന്നദ്ധ സംഘടനകള്‍ പറയുന്നത്. തിങ്കളാഴ്ച മൂന്നിടത്തെ ചന്തകൾ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയത് മരണ സംഖ്യ വൻതോതിലാണ് ഉയർത്തിയത്. വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 19 പേർ, അതിൽ 12 പേരും കുട്ടികളായിരുന്നു. 

സിറിയൻ വിമതരുടെ അവസാന താവളമായ ഇദ്‌ലിബ് പ്രവിശ്യയിലെ മാറാത്ത് അൽ–നുമാൻ കൂടാതെ സമീപത്തെ സാറഖെബിലും ചന്തയിലാണ് ബോംബ് വർഷിച്ചത്. മാറാത്ത് അൽ–നുമാനിൽ കൊല്ലപ്പെട്ടതിൽ നാലു പേർ കുട്ടികളാണെന്നും സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കൾ ചിതറിക്കിടക്കുന്ന ചന്തയിലൂടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ വൈറ്റ് ഹെൽമറ്റ്സും ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രസിഡന്റ് ബാഷറിന്റെ കീഴിലുള്ള സൈന്യം റഷ്യൻ പിന്തുണയോടെ മേഖലയിലെ കുർദുകളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണെന്നും വൈറ്റ് ഹെൽമറ്റ്സ് പറയുന്നു. 

ADVERTISEMENT

ഒരാഴ്ചയായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100ഉം കടന്നിരിക്കുകയാണ്. അൽ ഖായിദ ബന്ധമുണ്ടായിരുന്ന വിമത സംഘടനയ്ക്ക് മേധാവിത്വമുള്ളതിനാലാണ്  ഇദ്‌ലിബ് ലക്ഷ്യമിടുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇവരില്‍ നിന്ന് ശേഷിക്കുന്ന പ്രദേശം പിടിച്ചെടുക്കാനുള്ള ‘പോരാട്ടമാണ്’ നടക്കുന്നതെന്നും പറഞ്ഞ് സൈന്യം കൂട്ടക്കൊലകളെ സാധൂകരിക്കുന്നു. തിങ്കളാഴ്ച തന്നെ ആലെപ്പോ പ്രവിശ്യയിലെ താൽ റിഫാത്ത് നഗരത്തിൽ നടന്ന ആക്രമണത്തിൽ എട്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. കുറഞ്ഞത് എട്ടു കുട്ടികൾക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നും യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു. 

പ്രാദേശിക ചന്തയ്ക്കു സമീപം  കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു വ്യോമാക്രമണം. സമീപത്ത് ഒരു സ്കൂളും ഉണ്ടായിരുന്നു. അവിടെ നിന്നിറങ്ങിയ കുട്ടികൾക്കു നേരെയും ഷെൽ വർഷമുണ്ടായി. മരിച്ചവരിലേറെയും കുർദ് വംശജരാണെന്നും പ്രദേശവാസികൾ പറയുന്നു. 21 പേരാണ് ഇവിടെ മരിച്ചത്. മരിച്ച നിലയിലും ശരീരഭാഗങ്ങൾ വിട്ടു പോയും ചിതറിക്കിടക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളുടെ വിഡിയോ ദൃശ്യങ്ങളും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ടു.

ADVERTISEMENT

2018ൽ തുർക്കിയുടെ ആക്രമണത്തെത്തുടർന്ന് എഫ്രിൻ എന്ന ഗ്രാമത്തിൽ നിന്നു പലായനം ചെയ്യേണ്ടി വന്നവർ താമസിക്കുന്ന പ്രദേശമായിരുന്നു ഇത്. താൽ റിഫാത്ത് നഗരത്തിൽ മാത്രം ഏഫ്രിനിൽ നിന്നു രക്ഷപ്പെട്ടോടിയ 20,000ത്തോളം കുർദുകളുണ്ട്.  എഫ്രിൻ പിടിച്ചെടുത്ത തുർക്കിയുടെ അടുത്ത ലക്ഷ്യം താൽ റിഫാത്താണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

3–15 വയസ്സ് പ്രായമുള്ള കുട്ടികളായിരുന്നു ഇവിടെ മരിച്ച എട്ടു പേരും. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഏറുമെന്നും ഹ്യൂമൻ റൈറ്റ്സ് ഓഫ് എഫ്രിൻ വ്യക്തമാക്കുന്നു. ‘ഞെട്ടിക്കുന്നതും ഏറെ സങ്കടപ്പെടുത്തുന്നതുമാണ് കാഴ്ചകൾ’ എന്നാണ് യുണിസെഫ് വ്യക്തമാക്കിയത്. തിങ്കളാഴ്ചയിലെ ആക്രമണങ്ങൾ കൂടിയായതോടെ ഉത്തര സിറിയയിൽ ഇക്കഴിഞ്ഞ നാലാഴ്ചയ്ക്കിടെ  ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 34 ആയെന്നും യുണിസെഫ് പറഞ്ഞു. മേഖലയിൽ തുർക്കി സൈന്യം ആക്രമണം നടത്തുന്നതും പതിവാണെന്ന് സിറിയൻ ഡമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) പറയുന്നു. 

വെടിവയ്പും മോർട്ടാർ പ്രയോഗവും ഇടയ്ക്കിടെ നടക്കുന്നു. ബാഷർ അൽ അസാദിന്റെ സൈന്യത്തിന്റെയും തുർക്കിയുടെയും ആക്രമണത്തിനിടയിൽ പെട്ടുപോകുന്നതാകട്ടെ സാധാരണക്കാരും. കഴിഞ്ഞ മാസം വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും തുർക്കി ആക്രമണം തുടരുന്നത് പ്രതിഷേധം വിളിച്ചു വരുത്തുന്നുണ്ട്. എസ്ഡിഎഫിനെ ഭീകരരായാണു തുർക്കി കണക്കാക്കുന്നത്. എന്നാൽ തിങ്കളാഴ്ചത്തെ ആക്രമണം സംബന്ധിച്ച് തുർക്കി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. 2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാലു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിനു പേർക്കു പലായനം ചെയ്യേണ്ടിയും വന്നു.

English Summary: At least 34 children killed in Syria in four weeks, in Assad and Turkish attacks