സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഡോക്ടറുടെ ഒരുലക്ഷം രൂപ നഷ്ടമായി. പണം നഷ്ടപ്പെട്ടത് രണ്ടു ബാങ്കുകളുടെ എടിഎം വഴിയാണ്...Atm Fraud| manorama news| manorama online| malayalam news

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഡോക്ടറുടെ ഒരുലക്ഷം രൂപ നഷ്ടമായി. പണം നഷ്ടപ്പെട്ടത് രണ്ടു ബാങ്കുകളുടെ എടിഎം വഴിയാണ്...Atm Fraud| manorama news| manorama online| malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഡോക്ടറുടെ ഒരുലക്ഷം രൂപ നഷ്ടമായി. പണം നഷ്ടപ്പെട്ടത് രണ്ടു ബാങ്കുകളുടെ എടിഎം വഴിയാണ്. പതിനഞ്ച് മിനിറ്റ് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിച്ചു.

ഇന്നലെ രാവിലെ 6.50 നും 7.05നും ഇടയിലാണ് സംഭവം. ഫോണിൽ മെസേജ് വന്നപ്പോഴാണ് ഡോക്ടർ തട്ടിപ്പ് അറിഞ്ഞത്. 10,000 രൂപ തുടരെ തുടരെ പിന്‍വലിച്ചതായാണ് മെസേജ് വന്നത്. ഒടിപി നമ്പരോ പിൻനമ്പരോ ചോദിച്ച് ആരും വിളിച്ചിരുന്നില്ല. എടിഎം കാർഡ് ഡോക്ടറുടെ കയ്യിൽ തന്നെയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡോക്ടർ പനങ്ങാട് പൊലീസിൽ പരാതി നൽകി. തോപ്പുംപടി മുണ്ടൻവേലിയിലുള്ള ഇൻഡസ് ബാങ്കിന്റെ എടിഎമ്മിൽ നിന്നാണ് പണം നഷ്ടമായതെന്നു കണ്ടെത്തി. 

ADVERTISEMENT

ഇന്നലെ രാവിലെ തൃശ്ശൂരിലും എടിഎം മോഷണശ്രമം നടന്നിരുന്നു.  നാട്ടുകാർ ഉണർന്നതോടെ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. 

English Summary: ATM Fraudulent Reported In Kochi