ചെന്നൈ∙ ചന്ദ്രനിൽ വിക്രം ലാൻഡർ കണ്ടെത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശി. നാസയുടെ എല്‍ആർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ താരതമ്യം ചെയ്താണ് വിക്രം ലാൻഡറിനെ കണ്ടെത്തിയത്. ഓർബിറ്റർ പകർത്തിയ ....Chandrayaan 2| Vikram Lander| manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ചന്ദ്രനിൽ വിക്രം ലാൻഡർ കണ്ടെത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശി. നാസയുടെ എല്‍ആർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ താരതമ്യം ചെയ്താണ് വിക്രം ലാൻഡറിനെ കണ്ടെത്തിയത്. ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ് ചെന്നൈ സ്വദേശി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യൻ.

സോഫ്റ്റ്‌ ലാൻഡിങ്ങിനു മുൻപും ശേഷവുമുള്ള ഫോട്ടോകളിൽ വ്യത്യാസമുണ്ടെന്ന് നാസയെ അറിച്ചത് ഷൺമുഖ സുബ്രഹ്മണ്യനായിരുന്നു. തുടർന്ന് നാസ ചിത്രങ്ങൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതായി തെളിഞ്ഞു. ഷൺമുഖം കണ്ടെത്തിയതാണ്  ‘എസ്‌’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. വിവിധ സമയങ്ങളിലെടുത്തിയ ചിത്രങ്ങളുടെ വ്യത്യാസം ചൂണ്ടിക്കാട്ടിയ ഷൺമുഖനെ നാസ അഭിനന്ദിച്ചു.

ADVERTISEMENT

സോഫ്റ്റ്‌ ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന്  700 മീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ്  ലാൻഡറിന്റെ  അവശിഷ്ടങ്ങൾ  നാസ കണ്ടെത്തിയത്. പച്ചനിറത്തിൽ  കാണുന്നതാണ്  ലാൻഡർ  അവശിഷ്ടങ്ങൾ. ഇടിച്ചിറങ്ങിയതിനെ തുടർന്ന്  ഇളകി മാറിയ ചന്ദ്രോപരിതലമാണ്  നീല നിറത്തിൽ  കാണുന്നത്. ഇറങ്ങാൻ കേവലം 500 മീറ്റർ മാത്രം ബാക്കിയിരിക്കെ ബെംഗളൂരു  പീനിയയിലെ  ഇസ്രോയുടെ  ടെലി ട്രാക്കിങ് ആൻഡ് കമാൻഡിങ്  സെന്ററുമായി  ബന്ധം അറ്റ വിക്രം ലാൻഡർ എവിടെയെന്ന ചോദ്യത്തിന് ഇതോടെ നാസയുടെ ലൂണാര്‍ റക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ മറുപടി  നൽകി.

English Summary: Chennai Resident Discover Vikram Lander In Moon Surface

ADVERTISEMENT

ADVERTISEMENT